എയര്‍പോര്‍ട്ടിലേക്കു പോയ കാറും വാനും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു |
മാരാരിക്കുളം: വിദേശത്തുനിന്നും വന്നയാളെ കൂട്ടിക്കൊണ്ടുവരാന്‍ എയര്‍പോര്‍ട്ടിലേക്കു പോയവര്‍ സഞ്ചരിച്ച കാറും ഇന്‍സുലേറ്റഡ് വാനും കൂട്ടിയിടിച്ച് കാര്‍യാത്രികരായ രണ്ടുപേര്‍ മരിച്ചു. ഹരിപ്പാട് ചിങ്ങോലി പഞ്ചായത്ത് ആറാംവാര്‍ഡ് അമ്പാടിവീട്ടില്‍ ദാമോദരന്‍ നായരുടെ മകന്‍ ചന്ദ്രന്‍നായര്‍ (58), കുടുംബസുഹൃത്ത് മുതുകുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കടാമ്പുള്ളി വീട്ടില്‍ രാധമ്മയുടെ മകന്‍ മഹേഷ് (രഞ്‌ജിത് -23) എന്നിവരാണു മരിച്ചത്. കാര്‍ഡ്രൈവര്‍ മുതുകുളം സ്വദേശി ശ്രീകാന്ത് (30) പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ട് ജംഗ്‌ഷനില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ദുബായില്‍ നിന്നുവന്ന, ചന്ദ്രന്‍ നായരുടെ ഭാര്യാസഹോദരീപുത്രന്‍ അജിത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. തിരുവനന്തപുരത്തേക്ക് കറിപൗഡറുമായി പോകുകയായിരുന്നു വാന്‍. അപകടകാരണം വ്യക്‌തമല്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. വാന്‍ഡ്രൈവറും സഹായിയും പരുക്കില്ലാതെ രക്ഷപ്പെട്ടു. മാരാരിക്കുളം പോലീസ് കേസെടുത്തു. കാഞ്ഞൂര്‍ ക്ഷേത്രത്തിനു സമീപം ബേക്കറി നടത്തുകയായിരുന്നു ചന്ദ്രന്‍ നായര്‍. സംസ്‌കാരം ഇന്നുച്ചയ്‌ക്കുശേഷം രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ഭാനുമതിയമ്മ. മക്കള്‍: അനുചന്ദ്രന്‍, അജി ചന്ദ്രന്‍. മരുമകള്‍: വീണ. മഹേഷിന്റെ സംസ്‌കാരം നടത്തി. സഹോദരി: അഞ്‌ജു. |
Thursday, September 30, 2010
കേരളത്തിലെ വര്‍ദ്ദിച്ചുവരുന്ന റോഡപകടങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment