'നോട്ട് കഥ' പറഞ്ഞു പണം തട്ടിപ്പ്; രണ്ടുപേര്‍ അറസ്‌റ്റില്‍ |
കുന്നംകുളം: നോട്ട് തട്ടിപ്പ് കേസില്‍ തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍. തഞ്ചാവൂര്‍ സ്വദേശി പേരാവൂര്‍ നീലകണ്‌ഠന്‍ (36), പത്തനംതിട്ട പന്തളം തുമ്പമണ്‍ തെങ്ങുതോട്ടത്തില്‍ രാജന്‍ (53) എന്നിവരാണു പിടിയിലായത്. ഈസ്‌റ്റ് ഇന്ത്യാ കമ്പനിയുടെ അഞ്ചു രൂപ മുതല്‍ 100 രൂപ വരെയുള്ള നോട്ടുകള്‍ ശേഖരിച്ച്, തഞ്ചാവൂരില്‍ കൊണ്ടുപോയി പഴയ നോട്ടുകള്‍ വാങ്ങുന്ന സംഘത്തിനു വിറ്റ് കൂടുതല്‍ പണം നേടാമെന്നു തെറ്റിദ്ധരിപ്പിച്ച് ചങ്ങനാശേരി സ്വദേശിയായ ഗുരുകുലം സനീഷി (35) ല്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരും അറസ്‌റ്റിലായത്. സനീഷ് ചങ്ങനാശേരിയില്‍ സ്വന്തമായി ഉഴിച്ചില്‍ കേന്ദ്രം നടത്തുകയാണ്. രാജന്‍ ഇവിടെ ഉഴിച്ചില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണു സനീഷിനെ പരിചയപ്പെട്ടത്. സനീഷിനെ തന്റെ ബിസിനസില്‍ പങ്കാളിയാക്കാന്‍ രാജന്‍ ക്ഷണിച്ചു. ഇതിനായി രാജന്‍ കെട്ടിച്ചമച്ച 'നോട്ട് കഥയില്‍' സനീഷ് വീഴുകയായിരുന്നു.(mangalam) |
Thursday, September 30, 2010
തട്ടിപ്പ് ബഹുവിധം ...അതില്‍ വീഴാന്‍ ആളുകള്‍ ധാരാളം
Subscribe to:
Post Comments (Atom)
No comments:
Post a Comment