ഡ്രൈവറെ മയക്കി കാര്‍മോഷണം; തമിഴ്പുലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
Posted on: 11 Jul 2010
തിരുവനന്തപുരം: കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായ തമിഴ്പുലിയെയും കൂട്ടാളികളായ രണ്ടുപേരും വാഹനമോഷണക്കേസില്‍ തമ്പാനൂര്‍ പോലീസിന്റെ പിടിയിലായി. ശ്രീലങ്കന്‍ വംശജനായ തമിഴ്പുലി സ്റ്റീഫനെയും സംഘത്തെയുമാണ് പിടികൂടിയത്.
കഴിഞ്ഞമാസം തലസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്ക് സവാരി വിളിച്ചുകൊണ്ടുപോയ ഇന്നോവകാറിന്റെ ഡ്രൈവറെ മയക്കിയശേഷം കാര്‍ തട്ടിയെടുത്ത കേസിലാണ് ഇവരെ ഡിണ്ടിഗലിലെ ഒളിത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ട്രാവല്‍ ഏജന്‍സി മുഖേന കാര്‍ വിളിച്ച ഇവര്‍ മധുരയ്ക്ക് സമീപം വെച്ചാണ് ഡ്രൈവറെ മയക്കിയശേഷം കാര്‍ തട്ടിയെടുത്തത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയശേഷം ബോധരഹിതനായ ഡ്രൈവറെ റോഡില്‍ തള്ളി. നാട്ടിലെത്തിയ ഡ്രൈവര്‍ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. തിരുവനന്തപുരം സ്വദേശിയായ സഹായദാസിന്േറതാണ് കാര്‍.

No comments:
Post a Comment