Thursday, September 23, 2010

ഭക്ഷ്യ വില സൂചിക 15.46 ശതമാനമായി ഉയര്‍ന്നു
Posted on: 23 Sep 2010


ന്യൂഡല്‍ഹി: സപ്തംബര്‍ 11ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വില സൂചിക 15.46 ശതമാനമായി ഉയര്‍ന്നു.
തൊട്ടു മുന്‍ ആഴ്ചയില്‍ ഇത് 15.10 ശതമാനമായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ക്കും പാലിനും വില ഉയര്‍ന്നതാണ് സൂചിക ഉയരാന്‍ കാരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴമൂലം വിതരണം തടസപ്പെട്ടതും മറ്റൊരു കാരണമാണ്.

തുടര്‍ച്ചയായി നാല് ആഴ്ചകളായി സൂചിക ഉയരത്തില്‍ തുടരുകയാണ്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തില്‍ തടസം നേരിടുന്നുണ്ട്്.

അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന ധാന്യവര്‍ഗങ്ങളുടെ വില സൂചിക 6.75 ശതമാനം ഉയര്‍ത്തി. പാല്‍ വില സൂചിക 23.4 ശതമാനം ഉയര്‍ന്നു. പഴവര്‍ഗങ്ങളുടെ വില 10.33 ശതമാനവും ഉയര്‍ന്നു. പച്ചക്കറി വില സൂചിക 6.84 ശതമാനം വര്‍ധിച്ചു. അതേസമയം, ഉരുളക്കിഴങ്ങിന് വില 48.56 ശതമാനവും, ഉള്ളിയ്ക്ക് 1.97 ശതമാനവും താഴ്ന്നു. (mathrubhumi)

No comments:

Post a Comment