പെരിയാര്‍വാലി ഭൂമി കൈയേറി വീട് നിര്‍മിച്ചുവിറ്റ് ലക്ഷങ്ങളുടെ തട്ടിപ്പ് |
മൂവാറ്റുപുഴ: പെരിയാര്‍വാലി കനാല്‍ പുറമ്പോക്കുഭൂമി കൈയേറി വീടുകള്‍ പണിത് വില്‌പന നടത്തി ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയ സംഭവം വിവാദമാകുന്നു. വാളകം പഞ്ചായത്തിലെ 11-ാം വാര്‍ഡ് ഊരയത്താണ് വിവാദഭൂമിവില്‌പനത്തട്ടിപ്പ് നടന്നത്. ഭൂമിയും വീടും 24 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ രണ്ടു പേരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. വാങ്ങിയ എട്ടു സെന്റില്‍ മൂന്നു സെന്റ് തിരിച്ചെടുക്കുമെന്നും ഇതിലുള്‍പ്പെടുന്ന വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് പെരിയാര്‍വാലി അധികൃതര്‍ കത്തു നല്‍കിയതോടെ തട്ടിപ്പിനിരയായവര്‍ തകര്‍ന്നുകഴിഞ്ഞു. വാളകം പൊട്ടയ്‌ക്കല്‍ ജോണി (പൗലോസ്) എന്നയാളിന്റെ കൈവശമിരുന്ന വാളകം വില്ലേജിലെ 64/25 സര്‍വ്വേ നമ്പരില്‍പെട്ട നാലു സെന്റ് വീതമുളള രണ്ടു പ്ലോട്ടുകളും വീടും വാങ്ങിയവരാണ് വന്‍കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്. ആയിരം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള രണ്ടു പുതിയ വീടുകളാണു പൊളിക്കേണ്ടിവരുക. വാളകം കുന്നയ്‌ക്കാല്‍ ഏറാടിക്കുന്നേല്‍ ഇ.പി. പൈലി, വാളകം ചെറിയ ഊരയം കിളികുന്നേല്‍ ജോഷി ആന്റണി എന്നിവരാണ് വഞ്ചനയ്‌ക്കിരയായത്. നാലു സെന്റും മൂന്ന് ബെഡ്‌റൂമുകളുമുളള വീട് 13.5 ലക്ഷം രൂപയ്‌ക്കു പൈലിയും നാലു സെന്റും രണ്ടു ബെഡ്‌റൂമുകളുമുളള വീട് പത്തര ലക്ഷം രൂപയ്‌ക്കു ജോഷിയുമാണ് വാങ്ങിയത്. ബ്രോക്കര്‍ മുഖേനയാണ് കച്ചവടം. സ്‌ഥലം വാങ്ങുന്നതിനു മുന്‍പ് ഇതിന്റെ വില്ലേജ് രേഖകള്‍ പരിശോധിച്ചപ്പോള്‍ യാതൊരു പ്രശ്‌നവും ഈ സ്‌ഥലത്തിന്റെ പേരിലില്ലെന്നു വാളകം വില്ലേജ് ഓഫീസര്‍ തങ്ങളോടു വ്യക്‌തമാക്കിയതായി ഇ.പി . പൈലി പറഞ്ഞു. പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ അനുസരിച്ചാണു വീട് പൂര്‍ത്തീകരിച്ചതെന്നു പഞ്ചായത്ത് സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയിരുന്നു. രണ്ടു മാസം മുന്‍പാണ് രണ്ടു പ്ലോട്ടുകളും ആധാരം ചെയ്‌തത്. വീട്ടില്‍ താമസം ആരംഭിച്ചശേഷം സമീപവാസികളില്‍നിന്നാണ് വീടും സ്‌ഥലവും വിവാദ ഭൂമിയായിരുന്നതായി മനസിലാക്കിയതെന്നു പൈലി പറഞ്ഞു. പിന്നീട് വില്ലേജ് ഓഫീസില്‍ ചെന്ന് റീസര്‍വേ നടത്തി കൈവശാവകാശ രേഖ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും വില്ലേജ് ഓഫീസര്‍ ഇതിനു തയ്യാറായില്ല. ഇതു വിവാദ ഭൂമിയാണെന്ന് ഈ ഘട്ടത്തിലാണ് വില്ലേജ് ഓഫീസര്‍ വെളിപ്പെടുത്തിയത്. ഇതിനിടെ വിവരമറിഞ്ഞ പെരിയാര്‍വാലി അധികൃതര്‍ വിവാദമായ എട്ടു സെന്റില്‍ മൂന്നു സെന്റ് പെരിയാര്‍വാലി കനാല്‍ ഭൂമിയുടെ ഭാഗമാണെന്നു രേഖകള്‍പ്രകാരം സമര്‍ത്ഥിച്ചു. ഇതോടെയാണ് തങ്ങള്‍ ശരിക്കും കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നു വസ്‌തുവും വീടും വാങ്ങിയവര്‍ക്കു മനസിലായത്. പെരിയാര്‍വാലി അധികൃതര്‍ ഭൂമി തിരികെ വിട്ടുകൊടുക്കണമെന്നും വീട് പൊളിച്ചുകളയണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. വിവാദ വിഷയം സംബന്ധിച്ച് ഒത്തുതീര്‍പ്പിനു ശ്രമമുണ്ടായെങ്കിലും കോടതിയില്‍ നീതി തേടാനാണു വസ്‌തു വിറ്റയാള്‍ വഞ്ചിതരായവരോട് പറഞ്ഞത്. സംഭവത്തെപ്പറ്റി മൂവാറ്റുപുഴ ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ലക്ഷങ്ങളുടെ തട്ടിപ്പിനു പിന്നില്‍ വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയുളളതായി ആക്ഷേപമുണ്ട്. (mangalam) |
Sunday, September 26, 2010
അഴിമതി നമ്മുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment