Tuesday, September 21, 2010

പി.സി വിഭാഗത്തില്‍ പൊട്ടിത്തെറി;ജോര്‍ജ് സെബാസ്റ്റിയന് സസ്‌പെന്‍ഷന്‍
Posted on: 22 Sep 2010

തിരുവനന്തപുരം: പി.സി തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തില്‍ പടലപ്പിണക്കം. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റിയനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പി.സി തോമസ് സസ്‌പെന്‍ഡ് ചെയ്തതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണം. പാര്‍ട്ടിയോട് ആലോചിക്കാതെ പുതിയ ഭാരവാഹികളെ ജോര്‍ജ് സെബാസ്റ്റിയന്‍ പ്രഖ്യാപിച്ചുവെന്നാരോപിച്ചാണ് പി.സി തോമസ് ജോര്‍ജ് സെബാസ്റ്റിയനെ പുറത്താക്കിയത്.

എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കില്ലെന്നും തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ പി.സി ക്ക് അധികാരമില്ലന്നും തന്നെക്കാള്‍ വലിയ അച്ചടക്ക ലംഘനം നടത്തിയത് പി.സി തോമസാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ ആരോപിച്ചു.

താനും പി.സി തോമസും സുരേന്ദ്രന്‍ പിള്ളയും സ്്കറിയാ തോമസും ചേര്‍ന്ന കോര്‍ കമ്മറ്റിയാണ് പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന കമ്മറ്റി. ഈ കമ്മറ്റിക്കല്ലാതെ ഒരു നടപടിയും എടുക്കാന്‍ അധികാരമില്ല. ഈ കമ്മറ്റിയുടെ ചെ
ര്‍മാന്‍ മാത്രമാണ് പി.സി തോമസ്. പി..സി.യുടെ നടപടി തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും നടപടി അപക്വമാണന്നും ജോര്‍ജ് സെബാസ്റ്റിയന്‍ പറഞ്ഞു. തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം പി.സി തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിക്കുമെന്നും ജോര്‍ജ് സെബാസ്റ്റിയന്‍ വ്യക്തമാക്കി. പി.സി വിഭാഗം മന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്കും പി.സി തോമസിന്റെ നടപടിയില്‍ അതൃപ്തിയുണ്ടന്നാണ് സൂചന.

പി.സി തോമസിനൊപ്പം ഐ.എഫ്.ഡി.പിയിലും കര്‍ഷക ഐക്യവേദിയിലും പ്രവര്‍ത്തിച്ചയാളും പി.ജെ ജോസഫ് യു.ഡി.എഫിലേക്ക് ചേക്കേറിയപ്പോഴും പി.സിക്കൊപ്പം നിന്ന ജോസ് ചെമ്പേരിയെ ജോര്‍ജ് സെബാസ്റ്റിയന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചതാണ് പി.സി തോമസിനെ ചൊടിപ്പിച്ചത്. 
(ദീപിക)

No comments:

Post a Comment