കള്ളനോട്ട് കേസ് പ്രതി വിവാഹത്തലേന്ന് പിടിയില്‍
Posted on: 23 Sep 2010
തൃശ്ശൂര്‍: കള്ളനോട്ട് കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ച പ്രതി വിവാഹത്തലേന്ന് പോലീസ് പിടിയിലായി. ചിറ്റാട്ടുകര ശാന്തിപുരത്ത് റഫീഖ് (32) ആണ് പോലീസ് പിടിയിലായത്. 2008-ല്‍ ചാവക്കാട് കോടതിയാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. വിവാഹത്തിനായി മൂന്നു ദിവസം മുമ്പാണ് റഫീഖ് വീട്ടിലെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പോലീസ് ചിറ്റാട്ടുകരയിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2001ല്‍ ചാവക്കാട്ട് ഇറച്ചിക്കട നടത്തുമ്പോഴാണ് റഫീഖ് കേസില്‍ കുടുങ്ങുന്നത്. അന്ന് ഇയാളുടെ കടയില്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ റഫീഖ് ചാവക്കാട് കോടതിയില്‍ ജാമ്യത്തിലിറങ്ങിയശേഷം പോലീസിനെ വെട്ടിച്ച് നാടുവിടുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
സിഐ കെ.കെ. രവീന്ദ്രന്‍, ക്രൈംബ്രാഞ്ച് ടീം എസ്.ഐ. ജിംപോള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ വിനോദ്, രാജു, സാദത്ത്, സുരേഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണ് (mathrubhumi)

No comments:
Post a Comment