Friday, September 3, 2010

അനധികൃത സ്വത്ത്‌ 24 കോടി: കേതന്‍ ദേശായിയെ ഹാജരാക്കാന്‍ വാറന്റ്‌

ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ മുന്‍ പ്രസിഡന്റ്‌ കേതന്‍ ദേശായിയെ ഹാജരാക്കാന്‍ സി.ബി.ഐ. കോടതി വാറന്റ്‌ പുറപ്പെടുവിച്ചു. ദേശായിയെ ജയില്‍ അധികൃതര്‍ കോടതിയില്‍ ഹാജരാക്കാതിരുന്നതിനേത്തുടര്‍ന്നാണു സി.ബി.ഐ. കോടതി വാറന്റ്‌ പുറപ്പെടുവിച്ചത്‌. കുറ്റം ഗൗരവമേറിയതാണെന്നാരോപിച്ച്‌ കോടതി നേരത്തേ ദേശായിക്കു ജാമ്യം നിഷേധിച്ചിരുന്നു.

പട്യാലയിലെ ജ്‌ഞാന്‍ സാഗര്‍ മെഡിക്കല്‍ കോളജിന്‌ അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ ജാമ്യം ലഭിച്ച കേതന്‍ ദേശായി പിന്നീട്‌ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അറസ്‌റ്റിലാവുകയായിരുന്നു. 60 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ബി.ഐക്കു കഴിയാതെ വന്നതാണു കൈക്കൂലിക്കേസില്‍ ദേശായിക്കു ജാമ്യം നേടിക്കൊടുത്തത്‌. ദേശായിക്കും ഭാര്യക്കും അമ്മയ്‌ക്കുമെതിരേയാണ്‌ അനധികൃതമായി 24 കോടിയുടെ സ്വത്തുസമ്പാദിച്ചതിന്റെ പേരില്‍ സി.ബി.ഐ. കേസെടുത്തിരിക്കുന്നത്‌.

സ്വകാര്യ മെഡിക്കല്‍ കോളജിന്‌ അനുമതി നല്‍കുന്നതിനായി 2 കോടി രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ ഏപ്രില്‍ 22 നാണ്‌ കേതന്‍ ദേശായിയും മൂന്നു കൂട്ടാളികളും അറസ്‌റ്റിലായത്‌. മറ്റു മൂന്നുപേര്‍ക്കും ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു
(mangalam).
---------------------------------------------------------------------------------------------
Eradicate corruption. Save Democracy. Save the Nation.
______________________________________________________________________

No comments:

Post a Comment