Thursday, September 2, 2010


മലേഷ്യയില്‍ 'കൗമാര' ഗര്‍ഭിണികള്‍ക്കായി സ്‌കൂള്‍

കുലാലംപൂര്‍: ഗര്‍ഭിണികള്‍ സ്‌കൂളുകളില്‍ താരമാകുന്നുണ്ടോ?. മലേഷ്യന്‍ ഭരണാധികാരികള്‍ക്ക്‌ സംശയം. അവിവാഹിതകളായ കൗമാര ഗര്‍ഭിണികള്‍ സ്‌കൂളുകളിലുണ്ടാക്കുന്ന തലവേദന മറികടക്കാന്‍ സര്‍ക്കാര്‍ തന്നെ മാര്‍ഗം കണ്ടെത്തി. മലാക്ക സംസ്‌ഥാനത്താണ്‌ ഗര്‍ഭിണികളായ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ തുടങ്ങുന്നത്‌ . ഈ മാസം തുടങ്ങുന്ന സ്‌കൂളില്‍ 30 പേര്‍ക്കാണ്‌ പ്രവേശനം. സാധാരണ ക്ലാസുകള്‍ക്കൊപ്പം മതപഠനവും ഇവിടെ വിദ്യാര്‍ത്ഥിനികള്‍ക്കായി ഉണ്ടാകുമെന്ന്‌ ചെയര്‍മാന്‍ അബ്‌ദുല്‍ റഹ്‌മാന്‍ അബ്‌ദുല്‍ കരീം അറിയിച്ചു.

വിദ്യാര്‍ത്ഥിനികള്‍ക്ക്‌ സ്‌കൂളിന്‌ സമീപമുളള ഹോസ്‌റ്റലില്‍ താമസിക്കാം. പ്രസവത്തിന്‌ ശേഷം അമ്മമാര്‍ക്ക്‌ സാധരണ സ്‌കൂളുകളിലേക്ക്‌ മടങ്ങാം. അവിഹിത ഗര്‍ഭത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നത്‌ വ്യാപകമായ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നീക്കം.

മലാക്കയില്‍ ഈ വര്‍ഷം അവിഹിത ബന്ധത്തിലൂടെ ഗര്‍ഭിണിയായ 170 പേരില്‍ 70 പേരും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണെന്നാണ്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ . ഈ വര്‍ഷം 50 കുഞ്ഞുങ്ങളെയാണ്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌ . (mangalam)

No comments:

Post a Comment