കോണ്‍ഗ്രസി(എസ്)ന് പി.എസ്.സി. അംഗത്വം നല്‍കാമെന്ന് സി.പി.എം. |
തിരുവനന്തപുരം: ആറുമാസത്തിനകം ഒഴിവുവരുന്ന പി.എസ്.സി. അംഗത്വത്തിന് കോണ്‍ഗ്രസി (എസ്)നെ പരിഗണിക്കാമെന്ന് ഇടതുമുന്നണി നേതാക്കള്‍ ഉറപ്പു നല്‍കി. പ്രതിഷേധവുമായി കണ്‍വീനര്‍ വൈക്കം വിശ്വനേയും സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനേയും സന്ദര്‍ശിച്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കാണ് ഈ ഉറപ്പു ലഭിച്ചത്. ഇതോടെ പ്രൈവറ്റ് സെക്രട്ടറി കെ.വി. ദേവദാസിനെ പി.എസ്.സി. അംഗമാക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചുകഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് തരാതെ തങ്ങളെ അവഗണിച്ചെന്ന വികാരം കോണ്‍ഗ്രസി (എസ്)നുണ്ട്. സീറ്റ്‌വിഭജനങ്ങളില്‍ തങ്ങളേക്കാള്‍ പ്രാധാന്യം എന്‍.സി.പിക്കു ലഭിക്കുന്നതില്‍ പാര്‍ട്ടി നേതാക്കളും അണികളും അസ്വസ്‌ഥരാണെന്നും ജില്ലാ പഞ്ചായത്തിലേക്ക് വയനാട്ടില്‍ മാത്രമാണ് ഒരു സീറ്റ് ലഭിച്ചതെന്നും എല്ലാ ജില്ലകളിലേയും സി.പി.എം. സെക്രട്ടറിമാരെ കടന്നപ്പള്ളി നേരിട്ടുവിളിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന ലഭിച്ചില്ലെന്നും ആയിരുന്നു കോണ്‍ഗ്രസി(എസ്)ന്റെ പരാതി. ഈ സാഹചര്യത്തില്‍ പ്രതിഷേധം ശമിപ്പിക്കാനാണ് പി.എസ്.സി അംഗത്വമെന്ന വാഗ്‌ദാനം സി.പി.എം. മുന്നോട്ടുവച്ചതെന്നറിയുന്നു. പി.എസ്.സി. അംഗങ്ങളെ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിനു മുമ്പ് വിതരണം ചെയ്‌ത കാബിനറ്റ് നോട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല. അടിയന്തര വിഷയങ്ങളുടെ കൂട്ടത്തില്‍ ചര്‍ച്ച ചെയ്‌തപ്പോള്‍ പട്ടികയില്‍ കോണ്‍ഗ്രസി(എസ്)നെ അവഗണിച്ചതിനെതിരേ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രതിഷേധം ഉയര്‍ത്തി. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇക്കാര്യം തീരുമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം വരുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യം നിരാകരിച്ചു. തൊട്ടടുത്ത ദിവസം തൈക്കാട് ഗസ്‌റ്റ് ഹൗസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് (എസ്) നേതൃയോഗത്തില്‍ മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിയുടെ വിശ്വസ്‌തനായ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് മുസ്‌തഫ കടമ്പോട് ഉള്‍പ്പെടെയുള്ളവര്‍ മുന്നണിയില്‍ നിന്നു പുറത്തുപോകണമെന്നും മന്ത്രിസ്‌ഥാനം ത്യജിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ചര്‍ച്ചയുടെ വികാരം മാനിച്ചാണ് പിണറായിയേയും വൈക്കം വിശ്വനേയും കടന്നപ്പളളി പ്രതിഷേധം അറിയിച്ചത്. തുടര്‍ന്നായിരുന്നു ഡിസംബര്‍ - ജനുവരി മാസങ്ങളിലായി പി.എസ്.സിയില്‍ വരുന്ന ഒഴിവില്‍ കോണ്‍ഗ്രസി (എസ്)നെ പരിഗണിക്കാമെന്നറിയിച്ചത്. ഇക്കാര്യം ചര്‍ച്ചയായതോടെ പി.എസ്.സി. അംഗത്വം ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ ചരടുവലികള്‍ തുടങ്ങി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.വി.ദേവദാസാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. നിരവധി ആരോപണങ്ങള്‍ക്കു വിധേയനായ ദേവദാസിന് സ്‌ഥാനം നല്‍കാനുള്ള നീക്കത്തിനെതിരെ ഒരുവിഭാഗം കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാദര്‍ദനന്‍, പി.എസ്.സി ഉദ്യോഗസ്‌ഥനും മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫംഗവുമായ ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവരെ മറുപക്ഷം ഉയര്‍ത്തിക്കാണിക്കുന്നു. പാര്‍ട്ടി നേതാവായ അഡ്വ. ടി.വി.വര്‍ഗീസിന് അംഗത്വം നല്‍കാമെന്ന് കടന്നപ്പള്ളി ഉറപ്പു നല്‍കിയിരുന്നുവെന്ന് ഒരുപക്ഷം വാദിക്കുന്നു. പട്ടികജാതി സംവരണ സീറ്റാണ് ലഭിക്കുന്നതെങ്കില്‍ മുന്‍ എം.എല്‍.എ: വി.കെ.ബാബുവും രംഗത്തെത്തും.(a mangalam report) |
Saturday, September 25, 2010
അധികാരത്തിന്റെ അപ്പക്കഷണം പങ്കുവയ്ക്കല്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment