കള്ളുകുടിച്ച വൃദ്ധന്‍ കുഴഞ്ഞുവീണു; ഷാപ്പുകള്‍ പൂട്ടാന്‍ ഉത്തരവ് |
പൂച്ചാക്കല്‍: കള്ളുകുടിച്ചുപുറത്തിറങ്ങിയ വൃദ്ധന്‍ റോഡില്‍ കുഴഞ്ഞുവീണു. വിഷക്കള്ളു കുടിച്ചതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നാരോപിച്ച് നാട്ടുകാര്‍ ഷാപ്പ് ഉപരോധിച്ചതോടെ എക്‌സൈസ് അസിസ്‌റ്റന്റ് കമ്മിഷണര്‍ ഈ ഷാപ്പും ഗ്രൂപ്പില്‍പ്പെട്ട മറ്റുഷാപ്പുകളും പൂട്ടാന്‍ ഉത്തരവിട്ടു. പാണാവള്ളി പഞ്ചായത്ത് തളിയാപറമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന ഇലഞ്ഞിക്കല്‍ ടി.എസ്. നമ്പര്‍ ആറ് ഷാപ്പില്‍ ഇന്നലെ രാവിലെയാണു സംഭവം. രാവിലെ എട്ടോടെ ഇവിടെനിന്ന് ഒരുഗ്ലാസ് കള്ളുകുടിച്ചശേഷം പുറത്തേക്കുപോയ പാണാവള്ളി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പൂതാട്ട് മണി (മുകുന്ദന്‍ -65) യാണ് ഷാപ്പിനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണത്. ഇയാളെ വീട്ടിലെത്തിച്ചശേഷം നാട്ടുകാര്‍ സംഘടിച്ചെത്തി ഷാപ്പിലെ വില്‍പ്പന നിര്‍ത്തിക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്‌ഥയുണ്ടായതോടെ പൂച്ചാക്കല്‍ പോലീസും എക്‌സൈസ് അധികൃതരും സ്‌ഥലത്തെത്തി ഷാപ്പ് അടപ്പിച്ചു. കുത്തിയതോട് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ കെ. ചന്ദ്രബാബു, ചേര്‍ത്തല എക്‌സൈസ് സി.ഐ കെ.ആര്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഷാപ്പില്‍ പരിശോധന നടത്തി. വില്‍പ്പന നടത്തിയ കള്ള് വിദഗ്‌ധപരിശോധനയ്‌ക്കായി ശേഖരിച്ചു. ഇതോടൊപ്പം തന്നെ ഈഗ്രൂപ്പില്‍പ്പെട്ട തളിയാപറമ്പ്, തെക്കേ കുടപ്പുറം, തഴുപ്പ്, കുടപ്പുറം, പെരുമ്പളം, ആഞ്ഞിലിത്തട്ട്, അമ്പാട്ട് എന്നിവിടങ്ങളിലെ ഷാപ്പുകളും അടച്ചിടാന്‍ എക്‌സൈസ് അസിസ്‌റ്റന്റ് കമ്മിഷണര്‍ ഉത്തരവിട്ടു. അതേസമയം രണ്ടുദിവസമായി ഭക്ഷണം കഴിക്കാഞ്ഞ മണി കള്ളുകുടിച്ചശേഷം വടക്കന്‍ പുകയില കൂട്ടി വെറ്റില മുറുക്കുകയും ചെയ്‌തതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്നു പോലീസ് പറഞ്ഞു.മലപ്പുറത്തിനുപുറമെ മറ്റൊരു മദ്യദുരന്തംകൂടിയുണ്ടാകുമോയെന്ന ആശങ്കയില്‍ കള്ളുകുടിക്കുന്നതു വിലക്കിക്കൊണ്ട് നാട്ടുകാര്‍ പൊതുജനവേദി എന്ന പേരില്‍ പോസ്‌റ്ററുകളും മറ്റും പതിച്ചിട്ടുണ്ട്.(mangalam) |
Sunday, September 26, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment