കശ്‌മീരിലെ സംഘര്‍ഷം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍ | ||
കശ്‌മീരില്‍ മാസങ്ങളായി തുടരുന്ന സമരത്തിനിടയിലെ സംഘര്‍ഷത്തില്‍ നൂറിലേറെ ആളുകള്‍ മരിച്ചതായാണ് കണക്ക്. യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്‌ണ യു.എന്നിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കശ്‌മീരിനെ സംബന്ധിച്ച് സെക്രട്ടറി ജനറലിന്റെ പ്രസ്‌താവന പുറത്തുവന്നത്. ജമ്മുകശ്‌മീരിലെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും അവിടെ ബലപ്രയോഗം നടത്തരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടുകൊണ്ടും തിങ്കളാഴ്‌ച പാക് ദേശീയ അസംബ്ലി പ്രമേയം പാസ്സാക്കിയിരുന്നു. ഇന്ത്യ ശക്‌തമായ ഭാഷയില്‍ ഇതിനോട് പ്രതികരിച്ചിരുന്നു. കശ്‌മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ര്‌ടസമൂഹവും ഐക്യരാഷ്ര്‌ടസഭയും ഇടപെടണമെന്നാണ് പാകിസ്‌താന്റെ നിലപാട്. എന്നാല്‍ കശ്‌മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണന്നും അതില്‍ പാകിസ്‌താന് കാര്യമില്ലന്നും ഇന്ത്യ വ്യക്‌തമാക്കിയിട്ടുണ്ട്. (mangalam) |
Wednesday, September 22, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment