റിയാദില്‍ കാണാതായ മലയാളിയെ കണ്ടെത്തി
Posted on: 22 Sep 2010
റിയാദ്: മൂന്ന് മാസം മുന്‍പ് റിയാദില്‍ കാണാതായ മലപ്പുറം മമ്പാട് തൃക്കേക്കുത്ത് കാഞ്ഞിരംപാടം കല്പകത്ത് വീട്ടില്‍ രതീഷിനെ (26) റിയാദ് സനയ്യയിലെ ഒരു റെസ്റ്റോറന്റില്‍ കണ്ടെത്തി. രതീഷിനെ കണ്ടെത്താന്‍ നാട്ടിലുള്ള കുടുംബവും സൗദിയിലെ ബന്ധുക്കളും കേളി കലാസാംസ്‌കാരിക വേദിയുടെ സഹായം തേടിയിരുന്നു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് രതീഷിനെ തിരിച്ചറിഞ്ഞ ഒരാള്‍, കേളി അര്‍ബഈന്‍ യൂണിറ്റ് പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഉടന്‍ റെസ്റ്റോറന്റിലെത്തി. തുടര്‍ന്ന് വീട്ടുകാരുമായി രതീഷ് സംസാരിച്ചു. കുറച്ചുകാലമായി രതീഷിനെക്കുറിച്ച് വിവരമില്ലാതിരുന്ന വീട്ടുകാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു അത്. ഇനി മുതല്‍ വീട്ടുകാരുമായി നിരന്തരം ബന്ധം പുലര്‍ത്താമെന്ന് രതീഷ് ഉറപ്പ് നല്കിയതായി കേളി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് വീട് പണയപ്പെടുത്തിയാണ് രതീഷ് സൗദിയിലെത്തുന്നത്. റിയാദിലെ ഒരു നിര്‍മാണ ക്കമ്പനിയിലെ തൊഴിലാളിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനിയില്‍ ശമ്പളം മുടങ്ങുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. കമ്പനിയില്‍നിന്ന് പുറത്തുപോരേണ്ടിവന്ന രതീഷ്, മറ്റ് ചെറിയ ജോലികള്‍ ചെയ്താണ് നിത്യവൃത്തിക്ക് പണം കണ്ടെത്തിയിരുന്നത്. മൂന്ന് മാസം മുന്‍പുവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഇതിനിടെ പണയപ്പെടുത്തിയ വീട് വില്‍ക്കേണ്ടിവന്നു. കമ്പനിയിലെ ജോലി നഷ്ടപ്പെട്ടതുകാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് നഷ്ടപ്പെട്ടതിലുള്ള മാനസിക പ്രയാസംമൂലമാണ് പിന്നീട് നാട്ടിലേക്ക് ബന്ധപ്പെടാതിരുന്നതത്രെ. ഭാര്യ ഷൈബി, അഞ്ച് വയസ്സുള്ള നന്ദന, ഒന്നര വര്‍ഷം പ്രായമായ നിവേദിത എന്നിവര്‍ മക്കളാണ്. അച്ഛന്‍: ശ്രീധരന്‍. അമ്മ: ശോഭന. (mathrubhumi)

No comments:
Post a Comment