നടന്നത് ശത്രുസംഹാര പൂജ; മോഹന്‍ ഏബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല |
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ കീഴിലുളള തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്നതു ശത്രുസംഹാര പൂജ. ഇതേപ്പറ്റി അന്വേഷിക്കാന്‍ ആരോപണ വിധേയനായ ഡയറക്‌ടര്‍ മോഹന്‍ ഏബ്രഹാമിനോടു മന്ത്രി എം.എ. ബേബി നിര്‍ദേശം നല്‍കിയെങ്കിലും ഇന്നലെ രാത്രി വൈകിയും റിപ്പോര്‍ട്ട് നല്‍കിയില്ല. ശനിയാഴ്‌ച രാത്രിയാണു പൂജ നടന്നത്. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരും പിന്നീട് മന്ത്രിയും സ്‌ഥലത്തെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന വി.എച്ച്.എസ്.ഇ. മുന്‍ ഡയറക്‌ടര്‍ കൂടിയായ മോഹന്‍ ഏബ്രഹാമിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടെങ്കിലും സ്‌ഥലംമാറ്റത്തില്‍ വിഷയം മന്ത്രി ഒതുക്കുകയായിരുന്നു. അനധികൃത സ്വത്തു സമ്പാദ്യത്തെതുടര്‍ന്നു മോഹന്‍ ഏബ്രഹാമിനെതിരേ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ബ്യൂറോ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്‌തിരുന്നു. ഇതിന്മേലാണു മുഖ്യമന്ത്രി നടപടിക്ക് ഉത്തരവിട്ടത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച അനന്തര നടപടികള്‍ നടക്കുന്നതിനിടയിലാണു മോഹന്‍ ഏബ്രഹാമിന്റെ ഓഫീസില്‍ ശത്രുസംഹാര പൂജ അരങ്ങേറിയത്. സംഭവം പുറത്തായതോടെ ആരോപണ വിധേയനായ മോഹന്‍ ഏബ്രഹാമിനെത്തന്നെ അന്വേഷണത്തിനു മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ തന്റെ ഓഫീസില്‍ ഒരുതരത്തിലുളള പൂജയും നടന്നിട്ടില്ലെന്ന നിലപാടാണു മോഹന്‍ ഏബ്രഹാം സ്വീകരിച്ചിട്ടുളളത്. സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ഉദ്യോഗസ്‌ഥനോടുതന്നെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ മന്ത്രി ചുമതലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നു ജീവനക്കാര്‍ പറയുന്നു.(a mangalam report) |
Saturday, September 25, 2010
സര്‍ക്കാരാഫീസില്‍ ശത്രു സംഹാര പൂജ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment