Wednesday, September 22, 2010

അതിര്‍ത്തി തര്‍ക്കം: ജപ്പാന്‌ ചൈനയുടെ ഭീഷണി
ന്യൂയോര്‍ക്ക്‌ : ജപ്പാന്‍ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. ഈ മാസം ഏഴിന്‌ ദിയഒയു ദ്വീപിന്‌ സമീപം ജപ്പാന്‍ കോസ്‌റ്റ് ഗാര്‍ഡിന്റെ ബോട്ടിലിടിച്ച ചൈനീസ്‌ മത്സ്യബന്ധന ബോട്ട്‌ കസ്‌റ്റഡിയിലെടുത്തതാണ്‌ ചൈനയെ പ്രകോപിപ്പിച്ചത്‌ . തങ്ങളുടെ പൗരന്മാരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ ജപ്പാന്‌ മുന്നറിയിപ്പു നല്‍കി. തെറ്റില്‍ ജപ്പാന്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ചൈന കര്‍ശന നടപടിയെടുക്കും. പ്രത്യാഘാതം സഹിക്കേണ്ടി വരും. ജപ്പാന്റെ നീക്കം ഇരുരാജ്യങ്ങളുമായുളള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. (mangalam)

No comments:

Post a Comment