Wednesday, September 22, 2010

Switzerland news.

സ്വിസ്‌ കാബിനറ്റില്‍ വനിതകള്‍ക്കു ഭൂരിപക്ഷം
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡ്‌ കാബിനറ്റില്‍ വനിതകള്‍ക്കു ഭൂരിപക്ഷം. ഏഴംഗ കാബിനറ്റില്‍ നാലു വനിതകളാണ്‌ ഉള്ളത്‌ . സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയിലെ സിമൊനേറ്റ സൊമ്മാരുഗയെ ഇന്ന്‌ പാര്‍ലമെന്റാണ്‌ മന്ത്രിസ്‌ഥാനത്തേക്ക്‌ നിര്‍ദ്ദേശിച്ചത്‌ . കാബിനറ്റ്‌ മന്ത്രിമാരാണ്‌ പ്രസിഡന്റ്‌ , സ്‌പീക്കര്‍ പദവികള്‍ വഹിക്കുന്നത്‌ . ഈ സ്‌ഥാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ മന്ത്രിമാര്‍ കൈമാറുകയാണ്‌ പതിവ്‌ . പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുകളുടെ അടിസ്‌ഥാനത്തിലാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ കാബിനറ്റില്‍ സ്‌ഥാനം ലഭിക്കുക. നിയമ നിര്‍മാനം ജനഹിത പരിശോധനകളുടെ അടിസ്‌ഥാനത്തില്‍ നടത്തുന്നതിനാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റിന്‌ കാര്യമായ അധികാരങ്ങളില്ല. (mangalam)

No comments:

Post a Comment