ആലുവ/പറവൂര്‍/വരാപ്പുഴ: അടിപിടിക്കേസില്‍ പോലീസ് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തു. നാലു വടിവാളുകള്‍, 2 ഉറുമി, പരിശീലനത്തിനുപയോഗിക്കുന്ന കളിത്തോക്ക്, ഇരുമ്പു ദണ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം 12 മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ് കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ മാഞ്ഞാലി സ്വദേശി റിയാസിനെ (25) പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ സുഹൃത്തുക്കളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. പകല്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അറിയപ്പെടുന്ന റിയാസും സുഹൃത്തുക്കളും രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആലുവ എ.എസ്.പി. ജയനാഥ് പറഞ്ഞു.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു പോലീസ് പിടിയിലായ തടിയന്റവിട നസീറിന്റെ സുഹൃത്തായ ഫിറോസുമായി റിയാസിനു ബന്ധമുണ്ടെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
കടം വാങ്ങിയ തുകയെച്ചൊല്ലി മാഞ്ഞാലി മാവിന്‍ചുവട് സ്വദേശി റഷീദും അയല്‍വാസിയായ ഫറൂക്കും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണു റിയാസിന്റെയും മറ്റും വീടുകളില്‍ മാരകായുധങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന വിവരം പോലീസിനു ലഭിച്ചത്.
ഇന്നലെ രാവിലെ സി.പി.എം സ്‌ഥാനാര്‍ഥിക്കുവേണ്ടി മതില്‍ വെള്ള പൂശിക്കൊണ്ടിരിക്കുമ്പോഴാണ് ഫറൂക്ക് കടം വാങ്ങിയ അയ്യായിരം രൂപ തിരികെ ആവശ്യപ്പെട്ട് റഷീദുമായി വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ റഷീദ് ഫറൂക്കിനെതിരേ പരാതിയുമായി പറവൂര്‍ സി.ഐ: കെ.ജി. ബാബു കുമാറിന്റെ മുന്നിലെത്തി. പരാതി അന്വേഷിക്കുന്നതിനായി റഷീദിനൊപ്പം സി.ഐ. മഫ്‌തിയില്‍ രണ്ടു പോലീസുകാരെ ഫറൂക്കിനടുത്തേയ്‌ക്ക് അയക്കുകയായിരുന്നു. റഷീദ് രണ്ട് അപരന്മാര്‍ക്കൊപ്പം വരുന്നതുകണ്ട ഫറൂക്ക് ഷര്‍ട്ടിന്റെ ഇടയില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ പുറത്തെടുത്തു.
റഷീദിനൊപ്പം എത്തിയതു പോലീസുകാരാണെന്നു മനസിലായതോടെ ഫറൂക്ക് വടിവാള്‍ താഴെയിട്ടു. കവറിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന വടിവാള്‍ കൈക്കലാക്കിയ റഷീദ് ഇതുപയോഗിച്ചു ഫറൂക്കിനെ ആക്രമിക്കാന്‍ ശ്രമിച്ചു.
പല തവണ വടിവാള്‍ വീശിയെങ്കിലും ഫറൂക്ക് കുതറിമാറി. തുടര്‍ന്ന് ഒപ്പം വന്ന പോലീസുകാര്‍ റഷീദിനെ ബലമായി പിടികൂടി. തുടര്‍ന്നു സി.ഐയും സംഘവും സ്‌ഥലത്തെത്തി ഇരുവരെയും ജീപ്പില്‍ സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുവരുംവഴി ഇരുവരും വീണ്ടും വാക്കുതര്‍ക്കമുണ്ടായി. ഫറൂക്കിന്റെ വീട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് അതിനിടെ റഷീദ് വിളിച്ചുപറയുകയായിരുന്നു.
റഷീദിനെ ചോദ്യം ചെയ്‌തതോടെയാണ് റിയാസ്, ഫറൂക്ക്, സജീര്‍ എന്നിവരുടെ വീടുകളില്‍ ആയുധങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന വിവരം പോലീസ് സ്‌ഥിരീകരിച്ചത്. പിന്നീട് റൂറല്‍ എ.എസ്.പി: ജെ. ജയനാഥിന്റെ അനുമതിയോടെ മാവിന്‍ചുവട്ടിലെ ചില വീടുകളില്‍ പ്രത്യേക സംഘം ഉച്ചയോടെ റെയ്‌ഡ് നടത്തി. ഇവരെ പിന്നീട് ആലങ്ങാട് സ്‌റ്റേഷനിലെത്തിച്ച് പോലീസ് കൂടുതല്‍ ചോദ്യം ചെയ്‌തിരുന്നു. (mangalam)
കാശ്‌മീര്‍ കലാപത്തിനിടെ സ്‌ഫോടനങ്ങള്‍ നടത്താന്‍ ലഷ്‌കറെ നീക്കം |
|
Text Size: |
|
ജമ്മു: കാശ്‌മീര്‍ താഴ്‌വരയില്‍ നടക്കുന്ന കലാപം മുതലെടുക്കാന്‍ ലഷ്‌കറെ തോയ്‌ബ രംഗത്ത്.
പരിശീലനം സിദ്ധിച്ച വനിതാ ഭീകരരെ ഉപയോഗിച്ചു പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ നുഴഞ്ഞുകയറി സ്‌ഫോടനം നടത്താനും അങ്ങനെ കലാപം കൂടുതല്‍ കലുഷമാക്കാനും ലഷ്‌കറെ തയാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. പോലീസ്, സൈനിക പോസ്‌റ്റുകള്‍ക്കു സമീപം നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ നുഴഞ്ഞുകയറി സ്‌ഫോടനം നടത്താനാണു നീക്കം.
പ്രതിഷേധക്കാരെ തിരിച്ചടിക്കാന്‍ സുരക്ഷാ സൈനികരെ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ള നിര്‍ധനസമൂഹത്തെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കണമെന്നും ലഷ്‌കറെ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. (mangalam) |
|
No comments:
Post a Comment