ഏറ്റുമുട്ടലിനൊടുവില്‍ സ്‌പിരിറ്റ് സംഘത്തലവന്‍ അറസ്‌റ്റില്‍ |
തിരുവനന്തപുരം: മേനംകുളത്തെ വ്യാജവിദേശമദ്യ ബോട്ടിലിംഗ് പ്ലാന്റിന് സ്‌പിരിറ്റ് എത്തിച്ചിരുന്ന സംഘത്തലവന്‍ പിടിയിലായി. ചേക്കുംമൂട് സ്വദേശിയായ 'ചാക്കുമൂടി ഷിബു'വെന്ന ഷിബു(41)വിനെ പാറശ്ശാലയ്‌ക്കു സമീപം നിലമാമൂട്ടില്‍ നിന്നാണ് ഇന്നലെ എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തത്‌്. കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ ഷിബു ബംഗളരുവില്‍ താമസിച്ചുകൊണ്ടാണ് തെക്കന്‍ കേരളത്തിലെ സ്‌പിരിറ്റ് കച്ചവടം നിയന്ത്രിച്ചിരുന്നത്. വന്‍ ഗുണ്ടാസംഘത്തിന്റെ അകമ്പടിയോടെ എത്തുന്ന ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ കേരളത്തിലെ പോലീസിനോ എക്‌സൈസിനോ കഴിഞ്ഞിരുന്നില്ല. ഇയാള്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്‍.എസ്. സലീം കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ടി. അനി കുമാര്‍, കെ. രാധാകൃഷ്‌ണന്‍, എസ്. ശ്രീകണ്‌ഠന്‍ എന്നിവര്‍ നടത്തിയ ആസൂത്രിതമായ നീക്കമാണ് അറസ്‌റ്റിനു വഴിവച്ചത്. ചുറ്റുംവളഞ്ഞ ഗുണ്ടാസംഘങ്ങളില്‍നിന്ന് ഒടുവില്‍ തോക്കു ചൂണ്ടിയാണ് എക്‌സൈസ് സംഘം പ്രതിയുമായി രക്ഷപെട്ടത്. ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലില്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി. അനികുമാറിന് പരുക്കേറ്റു. ജൂലൈ 30 ന് കഴക്കൂട്ടം എക്‌സൈസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയ ബോട്ടിലിംഗ് പ്ലാന്റിനെക്കുറിച്ചുള്ള അന്വേഷണമാണ് സ്‌പിരിറ്റ് കടത്ത് സംഘത്തലവന്റെ അറസ്‌റ്റില്‍ കലാശിച്ചത്. ബോട്ടിലുകളില്‍ ഒട്ടിക്കാന്‍ വ്യാജ ഹോളോഗ്രാം പതിച്ച സ്‌റ്റിക്കറുകള്‍ അടക്കം നിര്‍മ്മിച്ചു നല്‍കിയവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടുകയും നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഷിബുവിനെ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ മധുസുദനന്‍ നായര്‍, മുകേഷ് കുമാര്‍, ഗാര്‍ഡുമാരായ മോന്‍സി, ടോണി ഐസക്, ആര്‍. സുനില്‍ കുമാര്‍, വി. സന്തോഷ് കുമാര്‍, ഒ. ജാഫര്‍, ശ്യാംകുമാര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. (mangalam) |
Friday, September 24, 2010
വ്യാജ കേരളം.--- സ്പിരിറ്റ് കള്ളക്കടത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment