കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്
Posted on: 09 Sep 2010
കൊടുങ്ങല്ലൂര്‍ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യ മുസ്‌ലിം ദേവാലയം. ജുമ നമസ്മകാരം നടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പള്ളി. എ.ഡി. 629ല്‍ മാലിക് ബിന്‍ ദീനാറാണ് പള്ളി നിര്‍മിച്ചത്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായിരുന്ന കൊടുങ്ങല്ലൂരിന്റെ ഭരണാധിപനായിരുന്നു ചേരമന്‍ പെരുമാള്‍. ശ്രീലങ്കയില്‍ നിന്നുള്ള തീര്‍ഥാടകസംഘത്തിന്റെ പ്രേണയാല്‍ അദ്ദേഹം ഇസ്ലാം മതം ആശ്ലേഷിച്ച് മെക്കയിലേയ്ക്ക് യാത്രയായി എന്നാണ് പ്രചാരത്തിലുള്ള പ്രധാനപ്പെട്ട ഒരു ഐതിഹ്യം. മുഹമ്മദ് നബി മതപ്രചരണത്തിനായി അയച്ച പണ്ഡിതരുടെ സംഘമാണ് പെരുമാളിനെ മതംമാറ്റിയതെന്നും ഒരു ഐതിഹ്യമുണ്ട്. അതല്ല മുഹമ്മദ് നബിയുടെ ക്ഷണപ്രകാരമാണ് പെരുമാള്‍ ഇസ്ലാം മതത്തെ പുല്‍കിയതെന്നും ഒരു വാദഗതിയുണ്ട്. എ.ഡി.632ല്‍ അറേബ്യയിലെത്തി മുഹമ്മദ് നബിയെ മുഖംകാണിച്ച പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ചുവെന്നാണ് പറയുന്നത്.
എന്നാല്‍, നബിയുടെ നിര്യാണത്തിനു ശേഷം ഇരുനൂറ് വര്‍ഷത്തോളം കഴിഞ്ഞാണ് അദ്ദേഹം മക്കയിലെത്തിയതെന്നും ഒരു മറുവാദമുണ്ട്. എന്തായാലും നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെയാണ് പെരുമാള്‍ മരിച്ത്.
ഇതിനുശേഷം അദ്ദേഹം അവസാനം എഴുതിയ കത്തുമായി ഒരു വലിയ സംഘം കേരളത്തിലെത്തി കൊടുങ്ങല്ലൂര്‍ രാജാവിനെ മുഖം കാണിച്ചു. രാജാവ് ഇവര്‍ക്ക് കൊടുങ്ങല്ലൂരില്‍ ഒരു പള്ളി പണിയാനുള്ള സൗകര്യം നല്‍കി. പള്ളിക്കുവേണ്ട കല്ലും മരവും തൊഴിലാളികളെയുമെല്ലാം നല്‍കിയതും രാജാവ് തന്നെ. പരമ്പരാഗത കേരളീയ വാസ്തുശില്‍പ ശൈലിയിലായിരുന്നു നിര്‍മാണം. പള്ളി നിര്‍മിച്ച മാലിക് ബിന്‍ ദീനാര്‍ ആയിരുന്നു ആദ്യ ഖാസി.
valare nannayittundu....... aashamsakal...............
ReplyDelete