കശ്മീര്‍: കര്‍ഫ്യൂവില്‍ ഇളവ്
Posted on: 23 Sep 2010
ശ്രീനഗര്‍: ശ്രീനഗര്‍, ഗന്തര്‍ബാല്‍, പുല്‍വാമ ജില്ലകളിലെ പല ഭാഗങ്ങളിലും ബുധനാഴ്ച കര്‍ഫ്യൂ ഇളവുചെയ്തു. മൂന്നു മണി മുതല്‍ ശ്രീനഗറിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ കര്‍ഫ്യൂ ഇളവുചെയ്തതായി പോലീസ് വക്താവ് അറിയിച്ചു. താഴ്‌വരയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ പരിക്കേറ്റ യുവാവ് ബുധനാഴ്ച ആസ്പത്രിയില്‍ മരിച്ചു. ഇതോടെ മൂന്നുമാസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 104 ആയി.
അതിനിടെ, സോപോറില്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു.
സപ്തംബര്‍ 12-നാണ് ശ്രീനഗറില്‍ ആദ്യം കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അക്രമങ്ങള്‍ വ്യാപിച്ചതിന്റെ ഫലമായി പിറ്റേന്നുമുതല്‍ താഴ്‌വരയിലുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തി.അതേസമയം വടക്കന്‍ ശ്രീനഗര്‍, ഹസ്രത്ത്ബാല്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഇളവുചെയ്യുന്നകാര്യം പിന്നീട് മാത്രമേ തീരുമാനിക്കൂ. ബഡ്ഗാം ജില്ലയിലെ ഹംഹാമയില്‍ സപ്തംബര്‍ 13-ന് സേനയുടെ വെടിവെപ്പില്‍ പരിക്കേറ്റ സജാദ് അഹമദ് പണ്ഡിറ്റ് എന്ന യുവാവാണ് ബുധനാഴ്ച ശ്രീനഗറിലെ ആസ്പത്രിയില്‍ മരിച്ചത്.
ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ മരിച്ചത്. വടക്കന്‍ കശ്മീരിലെ ദൂരു ഗ്രാമത്തില്‍ 22 രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരോട് സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടത് നിരസിച്ച് അവര്‍ നിറയൊഴിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. (mathrubhumi)

No comments:
Post a Comment