Friday, September 24, 2010

തീവണ്ടി പാളംതെറ്റി എന്‍ജിന്‍ പുഴയില്‍ വീണു; ഡ്രൈവറെ കാണാതായി 
Posted on: 25 Sep 2010


ബുഡോണ്‍: ഉത്തര്‍പ്രദേശിലെ കാന്‍ഷിറാം ജില്ലയില്‍ കാസ്ഗഞ്ജ് റെയില്‍വേസ്റ്റേഷനു സമീപം തീവണ്ടി പാളംതെറ്റി വെള്ളത്തില്‍ വീണ് ലോക്കോ പൈലറ്റിനെ കാണാതായി. 12 പേര്‍ക്ക് പരിക്കേറ്റു. ലോക്കോ പൈലറ്റ് ഷൗക്കത്തലിയെയാണ് കാണാതായത്. എന്‍ജിനില്‍ കുടുങ്ങിയ ഇയാള്‍ മരിച്ചെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. മറ്റൊരു ലോക്കോ പൈലറ്റായ ചന്ദ്രികാ സിങ്ങിനെ ഗുരുതരാവസ്ഥയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-ഓടെ കാസ്ഗഞ്ജിനു സമീപമുള്ള ചെറുപാലത്തിലാണ് അപകടമുണ്ടായത്. കാസ്ഗഞ്ജ്-ലഖ്‌നൗ റോഹില്‍ഖണ്ഡ് എക്‌സ്​പ്രസ്സിന്റെ എന്‍ജിനും ബോഗിയും പാളംതെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു. തീവണ്ടിയുടെ നാല് ബോഗികള്‍ റെയില്‍പ്പാളത്തില്‍നിന്ന് തെന്നിമാറി.

അപകടത്തെത്തുടര്‍ന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ റെയില്‍പ്പാത തകര്‍ന്നു. കാസ്ഗഞ്ജ്-ബറേലി പാതയിലൂടെയുള്ള തീവണ്ടികള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment