ലോട്ടറി: ലാഭം മുഴുവന്‍ മേഘയ്ക്ക് സിക്കിമിന്റെ വരുമാനം 60 കോടിമാത്രം
Posted on: 25 Sep 2010
പാലക്കാട്: ദിവസം 32.25 കോടിയുടെ ലോട്ടറിടിക്കറ്റ് കേരളത്തില്‍മാത്രം വില്‍ക്കുന്ന സിക്കിം സര്‍ക്കാരിന് ഇതിലൂടെ പ്രതിവര്‍ഷംകിട്ടുന്നത് 60 കോടിരൂപമാത്രം എട്ട് പേപ്പര്‍ലോട്ടറിയും ഓണ്‍ലൈന്‍ലോട്ടറിയും നടത്തിയിട്ടും വരുമാനത്തിന്റെ ചെറിയൊരംശം മാത്രമാണ് സിക്കിം സംസ്ഥാനസര്‍ക്കാരിന് ലഭിക്കുന്നത്. ബാക്കിലാഭം മുഴുവന്‍ ലോട്ടറിനടത്തിപ്പുകാരായ അന്യസംസ്ഥാന മാഫിയകള്‍ കൈക്കലാക്കയാണ്.
ജൂണ്‍വരെ സിക്കിം സര്‍ക്കാരിന്റെ സിക്കിംസൂപ്പര്‍, സിക്കിംഡിയര്‍ ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റിരുന്നു. 2010 ഏപ്രില്‍ 22ന് സിക്കിംസര്‍ക്കാര്‍ ഇറക്കിയ ഗസറ്റില്‍ 10 രൂപ വിലയുള്ള 2.25 കോടി സിക്കിംസൂപ്പര്‍ ടിക്കറ്റും ഒരുകോടി സിക്കിംഡിയര്‍ ടിക്കറ്റുമാണ് കേരളത്തിനുവേണ്ടി അച്ചടിച്ചതെന്നുപറയുന്നു. രണ്ടിന്റെയും പ്രതിദിന വിറ്റുവരവ് 32.25 കോടി രൂപയും.
ഇതുപ്രകാരം ഒരുവര്‍ഷം 11,781 കോടിയുടെ വിറ്റുവരവുണ്ടാകും. ഇത് കേരളത്തില്‍മാത്രം വില്‍ക്കുന്ന കണക്കാണ്. ഈ ഗസറ്റില്‍ മൊത്തം എട്ട് ലോട്ടറികളാണ് സിക്കിംസര്‍ക്കാര്‍ നടത്തുന്നതെന്നും പറയുന്നുണ്ട്. ഇത്രയും വിറ്റുവരവ് കേരളത്തില്‍മാത്രം ഉണ്ടായിട്ടും 2010-11 വര്‍ഷത്തെ സിക്കിം സര്‍ക്കാരിന്റെ ബജറ്റില്‍ ലോട്ടറിവില്‍പ്പനവഴിയുള്ള ലാഭം 60 കോടി രൂപയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ടിലും ഇക്കാര്യം സിക്കിം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് വാണിജ്യനികുതി വകുപ്പ് പറയുന്നു. അതായത് ലോട്ടറി വിറ്റുവരവിന്റെ സിംഹഭാഗവും കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനാണ് കിട്ടിയിരിക്കുന്നത്. ഇതിന്റെ കണക്ക് എത്രയാണെന്ന് ആര്‍ക്കും അറിയില്ല.
കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരള ഭാഗ്യക്കുറി വിറ്റുവരവ് 625 കോടിയായിരുന്നു. ലാഭം 114 കോടിയും. സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്‍കൂര്‍ നികുതി 115 കോടിവരും. കഴഞ്ഞവര്‍ഷം ലോട്ടറിവില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് കിട്ടിയലാഭം 230 കോടി രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ദിവസം 11 ലക്ഷം ടിക്കറ്റ് മാത്രമാണ് കേരള ഭാഗ്യക്കുറി വിറ്റിരുന്നത്. ലാഭം വര്‍ഷത്തില്‍ 114 കോടിയും. വിറ്റുവരവിന്റെ 18 ശതമാനംവരെ കേരളത്തിന് ലാഭം കിട്ടുന്നുണ്ട്. ഈ കണക്ക് നോക്കിയാല്‍ ചുരുങ്ങിയത് 2000 കോടിയെങ്കിലും സിക്കിമിന് ലാഭം കിട്ടണം.
വില്‍ക്കാത്ത ടിക്കറ്റ് അതത് സര്‍ക്കാര്‍ ട്രഷറികളില്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് നിയമം. 2.25കോടി സിക്കിം സൂപ്പര്‍ടിക്കറ്റ് അച്ചടിച്ച് സിക്കിംസര്‍ക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ഏല്‍പ്പിച്ചാലും ഇതില്‍ ഒന്നരക്കോടി ടിക്കറ്റാണ് കേരളത്തില്‍ വില്‍ക്കുന്നതെന്ന് ഡീലര്‍മാര്‍ പറഞ്ഞു. ബാക്കി ടിക്കറ്റ് സിക്കിം സര്‍ക്കാരിനെ ഏല്‍പ്പിക്കാതെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് തന്നെ സൂക്ഷിക്കുന്നു. ഈ ടിക്കറ്റുകള്‍ക്കുള്ള സമ്മാനം മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ്തന്നെ എടുക്കുകയാണ് പതിവ്. ടിക്കറ്റിന്റെ ലാഭത്തിനുപുറമെ സമ്മാനങ്ങളുടെ ഇനത്തിലും വന്‍തുക മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് കിട്ടുന്നു.
സിക്കിംസര്‍ക്കാരിന്റെ ലോട്ടറി നടത്തിപ്പ് സുതാര്യമല്ലെന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ പേരില്‍ ലോട്ടറികള്‍ ഇറക്കുന്നുവെന്നതല്ലാതെ വില്‍പ്പനയും നടത്തിപ്പും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനാണ്. ഇതു മൂലം സിക്കിംസര്‍ക്കാരിന് കിട്ടേണ്ട കോടികളുടെ ലാഭവും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ്തന്നെ കൈയടക്കുന്നു. (a mathrubhumi report)

No comments:
Post a Comment