Thursday, September 2, 2010

Pravasi Varthakal

തൊഴിലുടമ ഉപേക്ഷിച്ച യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി
Posted on: 02 Sep 2010

റിയാദ്: രോഗബാധിതനായതിനെ തുടര്‍ന്ന് തൊഴിലുടമ തെരുവില്‍ ഉപേക്ഷിച്ച മലയാളി യുവാവിന് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. രണ്ട് മാസം മുമ്പ് വാഹന വര്‍ക്ക്‌ഷോപ്പിലേക്കുള്ള വിസയില്‍ റിയാദിലെത്തിയ കായംകുളം ഹരിപ്പാട് കണിച്ചനല്ലൂര്‍ മുട്ടം സ്വദേശി പുത്തന്‍വീട്ടില്‍ വാസുദേവന്റെ മകന്‍ വിമല്‍ കുമാറിനാണ് ഒരു സ്വദേശി പൗരനും കേളി പ്രവര്‍ത്തകരും രക്ഷയേകിയത്.

റിയാദിലെത്തിയ ഉടന്‍ രോഗബാധിതനായ വിമല്‍ കുമാറിനെ തൊഴിലുടമ വൈദ്യ സഹായമോ ഭക്ഷണമോ നല്‍കാതെ വഴിയിലിറക്കിവിടുകയായിരുന്നു. നാട്ടില്‍ വെച്ച് വിമല്‍കുമാറിന് നട്ടെല്ലില്‍ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. രോഗം ഭേദമായ ശേഷമാണ് റിയാദിലെത്തിയത്. എന്നാല്‍ വര്‍ക്ക്‌ഷോപ്പില്‍ തൊഴിലുടമ ഇയാളെക്കൊണ്ട് കഠിനമായ ജോലിയെടുപ്പിച്ചപ്പോള്‍ ആരോഗ്യം ക്ഷയിക്കുകയും രോഗം വീും കലശലാവുകയുമായിരുന്നു. ജോലിക്കിടയില്‍ കൈയ്യിലുണ്ടായ ഒരു മുറിവ് വ്രണമായി വഷളാവുകയും ചെയ്തു. രോഗബാധിതനായി കിടന്നിട്ടും ആവശ്യമായ ചികില്‍സ നല്‍കാന്‍ തൊഴിലുടമ തയ്യാറായില്ല. ഭക്ഷണം പോലും കൊടുത്തിരുന്നില്ല. അവശനായി കിടന്ന യുവാവിനെ മുറിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.

സുലൈ എക്‌സിറ്റ് 18ലെ തെരുവില്‍ അവശനായി കഴിഞ്ഞ യുവാവിനെ ഒരു സൗദി പൗരന്‍ ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് കിട്ടിയ പരിചരണത്തിലൂടെ ഒരുവിധം സുഖം പ്രാപിച്ച യുവാവ് ജോലിസ്ഥലത്ത് മടങ്ങിയെത്തിയപ്പോള്‍ തൊഴിലുടമ അവിടെ കയറ്റാന്‍ തയ്യാറായില്ല. വീണ്ടും തെരുവിലേയ്ക്ക് ഇറക്കിവിടപ്പെട്ടു.

കുടിവെള്ളത്തിന് പോലും വകയില്ലാതെ തെരുവില്‍ കഴിഞ്ഞ യുവാവിനെ കേളി പ്രസിഡന്‍റ് എം.നസീര്‍ അഭയം നല്‍കുകയായിരുന്നു. തുടര്‍ന്ന് കേളി പ്രവര്‍ത്തകരുടെ തണലില്‍ ദിവസങ്ങളോളം കഴിഞ്ഞ വിമല്‍ കുമാറിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും നല്‍കി. കേളി പ്രവര്‍ത്തകരുടെ പരിചരണത്തിലൂടെ മനസിനും ശരീരത്തിനും സുഖംപ്രാപിച്ച വിമല്‍ കുമാറിനെ സ്‌പോണ്‍സറുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി എക്‌സിറ്റ് അടിപ്പിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റവിടുകയായിരുന്നു.

വാര്‍ത്ത അയച്ചത്: നജീം (mathrubhumi)


മയക്കുമരുന്ന് പിടികൂടി
Posted on: 02 Sep 2010
 ജിസാന്‍: നജ്‌റാന്‍ അതിര്‍ത്തി വഴി കടത്തുകയായിരുന്ന മയക്കുമരുന്ന് ശേഖരം സൈന്യം പിടികൂടി. ഏതാനും പേരടങ്ങുന്ന സംഘമാണ് നജ്‌റാന്‍ അതിര്‍ത്തിയിലെ ദുര്‍ഘടമായ മലനിരകളിലൂടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സൈനികരുടെ കണ്ണില്‍പ്പെട്ടതോടെ ഇവര്‍ മയക്കുമരുന്ന് ശേഖരം ഉപേക്ഷിച്ച് യമനിലേക്ക് ഓടിരക്ഷപ്പെട്ടു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലില്‍ 300 കിലോ ഹഷീഷ് കണ്ടെത്തി.
(mathrubhumi)
മസ്‌കറ്റ് ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും
Posted on: 02 Sep 2010

മസ്‌കറ്റ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്നന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. ഈദ് ഗാഹുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാദീ കബീര്‍ ഇബ്ന്‍ ഖല്‍ദൂന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് ഗാഹിന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി നേതൃത്വം നല്കും. സീബ് അല്‍ ഖോദ് ബദര്‍ അല്‍ സമ പോളി ക്ലിനിക്കന് സമീപം സീബ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ഉമര്‍ ഫൈസിയും സുവൈഖ് ഷാഹി ഫൂഡ്‌സ് ഗ്രൗണ്ടില്‍ അബ്ദുള്‍ കരീം മദനിയും സലാല യൂനിയന്‍ ക്ലബ്ബ് മൈതാനിയില്‍ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു റഷീദും ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കും.

സംഘാടക സമിതി യോഗത്തില്‍ അബ്ദുള്‍ ഖാദിര്‍ കെ.എം, ജാബിര്‍ പി.ഒ, ഖാലിദ് ടി.വി, മുഹമ്മദ് കുഞ്ഞി, മുജീബ് കടലുണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

വാര്‍ത്ത അയച്ചത്: നൗഷാദ്‌(mathrubhumi)
കുവൈത്തില്‍ സമൂഹനോമ്പ് തുറ സപ്തംബര്‍ 3ന്
Posted on: 01 Sep 2010

കുവൈത്ത് : മസ് ജിദുല്‍ കബീര്‍ ഓഡിറ്റോറിയല്‍ സപ്തംബര്‍ 3ന് വൈകീട്ട് നാലരയ്ക്ക് പഠനക്യാമ്പും സമൂഹനോമ്പ് തുറയും നടത്തും.

പി.എം.എ ഗഫൂര്‍, അബൂബക്കര്‍ ഫൈസി എന്നിവര്‍ പങ്കെടുക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത അയച്ചത് മുഹമ്മദ് അമീര്‍ (mathrubhumi)




No comments:

Post a Comment