Monday, September 27, 2010

Pravasi Varthakal

സൗദിയില്‍ മലയാളികളുള്‍പ്പെടെ 300 ഇന്ത്യക്കാര്‍ ദുരിതത്തില്‍
റിയാദ്‌: റിയാദ്‌ ആസ്‌ഥാനമായ ശുചീകരണ കമ്പനിയുടെ അബഹ ശാഖയില്‍ ഡ്രൈവര്‍മാരായി എത്തിയ മലയാളികള്‍ ഉള്‍പ്പെടെ മുന്നൂറോളം ഇന്ത്യക്കാര്‍ക്ക്‌ ദുരിതജീവിതം. ഇവരില്‍ 30 പേര്‍ മലയാളികളാണ്‌. 

മലയാളി ഡ്രൈവര്‍മാര്‍ ഒരു വര്‍ഷംമുന്‍പ്‌ ഒരു ബാച്ചായാണ്‌ കമ്പനിയിലെത്തിയത്‌. റിക്രൂട്ട്‌മെന്റ്‌ സമയത്ത്‌ വാഗ്‌ദാനംചെയ്‌ത സേവന വേതന വ്യവസ്‌ഥകളെല്ലാം കമ്പനി അധികൃതര്‍ ലംഘിച്ചെന്ന്‌ ഇവര്‍ പറഞ്ഞു. വാഹനം ഓടിക്കുന്നുണ്ടെങ്കിലും ഡ്രൈവിംഗ്‌ ലൈസന്‍സ്‌ എടുത്തുകൊടുത്തിട്ടില്ല. മുനിസിപ്പാലിറ്റിക്കു കീഴില്‍ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ജോലിയാണ്‌ ഇവര്‍ക്ക്‌. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വലിയ ട്രക്കുകള്‍ മതിയായ രേഖകളില്ലാതെ ഓടിപ്പിക്കുകയും അതിനിടെ അപകടം സംഭവിച്ചാല്‍ ഉത്തരവാദിത്തത്തില്‍നിന്ന്‌ കമ്പനി അധികൃതര്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നത്‌ പതിവാണ്‌. കോട്ടയം കടുത്തുരുത്തി സ്വദേശി പ്രസാദ്‌ ജോലിക്കിടയിലെ അപകടത്തിന്റെ പേരില്‍ ഇപ്പോള്‍ സൗദി ജയിലിലാണ്‌. ആയിരത്തിലേറെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ സൗകര്യങ്ങള്‍ തീരെയില്ല. ഒരു മുറിയില്‍ 10 പേരുണ്ട്‌.

8 മണിക്കൂറാണ്‌ ജോലിസമയമെന്ന്‌ പറഞ്ഞിരുന്നതെങ്കിലും അധിക വേതനമില്ലാതെ 15 മുതല്‍ 18 മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നു. പ്രസാദിനെ മോചിപ്പിക്കാനും തൊഴിലാളികളുടെ ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രശ്‌നപരിഹാരം കാണുന്നതിനും മലയാളികള്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയെ സമീപിച്ചിരിക്കുകയാണ്‌. (mangalam0

No comments:

Post a Comment