Monday, September 27, 2010

തട്ടിപ്പുകള്‍ ബഹുവിധം

പമ്പാ ഗണപതികോവിലിലെ മോദകം വില്‍പ്പനയില്‍ വന്‍തട്ടിപ്പ്‌
പമ്പ: ഗണപതികോവിലിലെ പ്രധാന പ്രസാദമായ മോദകത്തിന്റെ വില്‍പ്പനയില്‍ വന്‍ തട്ടിപ്പ്‌. നിശ്‌ചിത സമയത്തിനു മുമ്പ്‌ കൗണ്ടറുകളിലൂടെയുളള വില്‍പ്പന അവസാനിപ്പിച്ച ശേഷം പുറത്ത്‌ വിലകൂട്ടി വിറ്റും ഭക്‌തരില്‍നിന്ന്‌ വാങ്ങുന്ന കൂപ്പണുകള്‍ കീറാതെ മറിച്ചു നല്‍കിയുമാണ്‌ തട്ടിപ്പ്‌.

എല്ലാ മലയാള മാസവും ഒന്നുമുതല്‍ അഞ്ചുവരെ ശബരിമല നട തുറക്കുമ്പോഴാണ്‌ തട്ടിപ്പ്‌ അരങ്ങേറുന്നത്‌. രാവിലെ ഏഴു മുതലാണ്‌ മോദകത്തിനുള്ള കൂപ്പണ്‍ ധനലക്ഷ്‌മി ബാങ്കിന്റെ കൗണ്ടറുകളിലൂടെ വില്‍ക്കുന്നത്‌. ആറെണ്ണം അടങ്ങിയ കവറിന്‌ 15 രൂപയാണു വില.

പതിനൊന്നര വരെയാണ്‌ കൂപ്പണും മോദകവും കൗണ്ടറില്‍ നിന്ന്‌ ലഭിക്കേണ്ടത്‌. എന്നാല്‍ പത്തേമുക്കാലോടെ കൗണ്ടര്‍ അടയ്‌ക്കും. പിന്നെ പുറത്താണ്‌ വില്‍പ്പന. ഇത്‌ കണക്കില്‍ വരാറില്ല. ഭക്‌തര്‍ വാങ്ങുന്ന കൂപ്പണ്‍ കീറിയതിനു ശേഷമേ മോദകം നല്‍കാവൂ എന്നാണ്‌. ഇവിടെ കൂപ്പണ്‍ തിരികെ വാങ്ങിയ ശേഷമാണ്‌ പ്രസാദം നല്‍കുന്നത്‌. ഈ കൂപ്പണുകള്‍ തന്നെ വീണ്ടും ഭക്‌തര്‍ക്ക്‌ കൊടുത്ത്‌ പണം കൈപ്പറ്റുകയാണ്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറുടെ അനുവാദത്തോടെയാണ്‌ തട്ടിപ്പ്‌ നടക്കുന്നതെന്ന്‌ പറയുന്നു. (mangalam)

No comments:

Post a Comment