Friday, September 3, 2010

Threat within -Maoist Menace.

മാവോയിസ്റ്റുകള്‍ ഒരു പോലീസുകാരനെ കൂടി കൊലപ്പെടുത്തി; നാളെ സര്‍വ്വകക്ഷിയോഗം‍‍

പട്‌ന: ബിഹാറിലെ ലഖിസാരായ്‌ വനമേഖലയില്‍ പോലീസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പോലീസ് ഹാവില്‍ദാര്‍ ലൂക്കാസ് ടെറ്റെയുടെ മൃതദ്ദേഹമാണിതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടുപോയ നാലു പോലീസുകാരില്‍ ഒരാളുടെ മൃതദ്ദേഹമാണിതെന്ന്‌ സൂചനയുണ്ടായിരുന്നു. അതേസമയം ഇന്നലെ‍ കൊലപ്പെടുത്തി എന്ന മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്ന സബ് ഇന്‍സ്പെക്ടര്‍ അഭയ് യാദവിന്റെ മൃതദ്ദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരിക്കുന്ന എട്ടു മാവോയിസ്‌റ്റുകളെ വിട്ടയയ്‌ക്കുക, വനമേഖലയില്‍ നിന്നും സുരക്ഷാ സേനയുടെ സാന്നിധ്യം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ ഞായറാഴ്‌ച പോലീസുകാരെ തട്ടിക്കൊണ്ടുപോയത്‌. പോലീസുകാരെ വിട്ടുനല്‍കുന്നതിന്‌ മാവോയിസ്‌റ്റുകള്‍ അനുവദിച്ചിരുന്ന അന്ത്യശാസനം ഇന്നലെ രാവിലെ 10 മണിക്ക്‌ അവസാനിച്ചിരുന്നു. പോലീസുകാരില്‍ ഒരാളെ വധിച്ചതായും പിന്നീട്‌ മാവോയിസ്‌റ്റ് വക്‌താവ്‌ അറിയിച്ചിരുന്നു. അവശേഷിക്കുന്ന മൂന്നു പോലീസുകാരെ വിട്ടയയ്‌ക്കുന്നതിനു നല്‍കിയിരിക്കുന്ന സമയപരിധി ഇന്നു രാവിലെ 10 മണിക്ക്‌ അവസാനിച്ചും.

അന്ത്യശാസന സമയം അവസാനിച്ച സാഹചര്യത്തില്‍ മാവോയിറ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ടാണ് യോഗം. യോഗത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി. അന്ത്യാശാസനാ സമയം അവസാനിച്ച സാഹചര്യത്തില്‍ മാവോയിസ്റ്റുകളെ നേരിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സൂചനയുണ്ട് (Mathrubhumi).

No comments:

Post a Comment