Friday, September 3, 2010

Pravasi Varthakal

ഹാര്‍ലോയില്‍ മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്‌കാരം എട്ടിന്‌
Posted on: 03 Sep 2010
 ലണ്ടന്‍: പിറന്നുവീണ് എട്ട് മണിക്കൂറിന് ശേഷം മരണമടഞ്ഞ നവജാതശിശുവിന്റെ സംസ്‌കാരം എട്ടിന് നടക്കും. ഹാര്‍ലോയില്‍ താമസിക്കുന്ന കോതനല്ലൂര്‍ തെക്കേപ്പറമ്പില്‍ ജോസഫ്-സിന്ധു ദമ്പതികളുടെ രണ്ടാമത്തെ ആണ്‍കുഞ്ഞാണ് ജനിച്ച് എട്ട് മണിക്കൂറിന് ശേഷം മരണം സംഭവിച്ചത്. വിശദമായ വിവരം പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാതാപിതാക്കള്‍ക്ക് കൈമാറും. എട്ടിന് രാവിലെ സെന്റ് തോമസ് മൂര്‍ ചര്‍ച്ചില്‍ കുര്‍ബാനയും ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് വ്രാണ്‍ഡോണ്‍വുഡ് സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സനീഷ്-07552619332
വാര്‍ത്ത അയച്ചത് സഖറിയ പുത്തന്‍കളം (mathrubhumi)

ഫാ.ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം മാഞ്ചസ്റ്ററില്‍
Posted on: 03 Sep 2010

മാഞ്ചസ്റ്റര്‍: പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക് ടറുമായ ഫാ.ജോര്‍ജ് പനയ്ക്കലും സംഘവും നയിക്കുന്ന കുടുംബവിശുദ്ധീകരണ ധ്യാനം ഈ മാസം 11,12 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും. നോര്‍ത്ത് മാഞ്ചസ്റ്ററിലെ സെന്റ് ആന്റ്‌സ് പള്ളിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ധ്യാനം. കുടുംബ വിശുദ്ധീകരണം വിശുദ്ധ കുര്‍ബാനയിലൂടെ എന്ന വിഷയത്തെ ആസ്​പദമാക്കിയാണ് ധ്യാനം. വിശുദ്ധ കുര്‍ബാന, വിവാഹം, കുടുംബം, മാതാപിതാക്കളും മക്കളും, മരിയ ഭക്തി എന്നീ വിഷയങ്ങളെ ആസ്​പദമാക്കിയുള്ള പ്രബോധനങ്ങളും വിശുദ്ധ കുര്‍ബാന സൗഖ്യ പ്രാര്‍ഥന, എന്നിവയും ധ്യാനത്തിന്റെ ഭാഗമാകും, ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സോണി-07723306974, ജാന്‍സണ്‍-07894981972, ജിപ്‌സണ്‍-07846706487, പ്രവീണ്‍-07800970062, ബാബു-07868756842

വാര്‍ത്ത അയച്ചത് സാബു ചുണ്ടക്കാട്ടില്‍ (mathrubhumi)

No comments:

Post a Comment