| സൗദി അറേബ്യയില്‍ വാഹനാപകടം; രണ്ടു മലയാളികള്‍ മരിച്ചു |
| തലശേരി: സൗദി അറേബ്യയിലെ സലാലയില്‍ സഅദക്ക് സമീപം ജബല്‍ അജീഫിലുണ്ടായ വാഹനാപകടത്തില്‍ തലശേരി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. പൊന്ന്യം മലാല്‍ മടപ്പുരക്കടുത്ത ആലക്കാടന്‍ ചന്ദ്രന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ വിനീഷ് (27), എരഞ്ഞോളിയിലെ പ്രവീണ്‍ നിവാസില്‍ ഹരി-പ്രമീള ദമ്പതികളുടെ മകന്‍ പ്രവീണ്‍കുമാര്‍ (23) എന്നിവരാണു മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്‌ച നാട്ടിലെത്തിക്കും. അല്‍റഷീദ് ട്രേഡിംഗ് കമ്പനി ജീവനക്കാരായ ഇരുവരും സഞ്ചരിച്ചിരുന്ന ത്രീ ടണ്‍ പിക്കപ്പ് വാനില്‍ ടിപ്പറിടിച്ചായിരുന്നു അപകടം. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. അപകടത്തില്‍ ഒരു യമന്‍ സ്വദേശിക്കു ഗുരുതരമായി പരിക്കേറ്റു. വിനീഷിന്റേയും പ്രവീണിന്റെയും മൃതദേഹങ്ങള്‍ സുല്‍ത്താന്‍ ഖാബൂല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. വിനീഷ് നാല് വര്‍ഷത്തോളമായി മെക്കാനിക്കായി വിദേശത്തു ജോലി ചെയ്‌തുവരികയാണ്. മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നുപോയത്. സഹോദരി: നമിത. ഏഴ് മാസം മുമ്പാണ് പ്രവീണ്‍കുമാര്‍ വിദേശത്തേക്കു പോയത്. സഹോദരന്‍: പ്രജില്‍. ഇരുവരും അവിവാഹിതരാണ്. (mangalam) |
Friday, September 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment