മലബാര്‍ സിമെന്റ്‌സ്: അന്വേഷണത്തിലുള്ളത് നാലുകേസുകള്‍ |
മലബാര്‍ സിമെന്റ്‌സിലെ നാല് അഴിമതിക്കേസുകളാണു വിജിലന്‍സ് അന്വേഷിക്കുന്നത്. ഉന്നതനിലവാരമുളള ലൈം സ്‌റ്റോണ്‍ വാങ്ങാന്‍ ക്രസന്റ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് എന്ന കമ്പനിയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ടതുമൂലം കമ്പനിക്ക് 25,61,389 രൂപ നഷ്‌ടമായി എന്നതാണ് ഒരുകേസ്. മലബാര്‍ സിമെന്റ്‌സ് എം.ഡി: എസ്.എസ്. മണി, മുന്‍ ജനറല്‍ മാനേജര്‍ കെ. മുരളീധരന്‍ നായര്‍, മുന്‍ ജിയോളജിസ്‌റ്റ് ഉദയകാന്തി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആനന്ദകുമാര്‍, ക്രസന്റ് മൈന്‍സിലെ പാര്‍ട്ട്‌ണര്‍മാരായ മുഹമ്മദ് ഫിറോസ്, വി.എം. രാധാകൃഷ്‌ണന്‍, മുന്‍ ഡയറക്‌ടര്‍മാരായ ജോണ്‍ മത്തായി, കൃഷ്‌ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവരാണു പ്രതിപ്പട്ടികയിലുളളത്. എ.ആര്‍.കെ. വുഡ് ആന്‍ഡ് മെറ്റല്‍ ലിമിറ്റഡ് കോയമ്പത്തൂര്‍ എന്ന കമ്പനി വഴി ഡ്രൈഫ്‌ളൈ ആഷ് വാങ്ങിയതില്‍ 2.18,01,305 കോടി രൂപ മലബാര്‍ സിമന്റ്‌സിനു നഷ്‌ടമുണ്ടായി എന്നതാണു രണ്ടാമത്തെ കേസ്. ഈ കേസില്‍ എ.ആര്‍.കെ. വുഡ്‌സിന്റെ മാനേജിംഗ് ഡയറക്‌ടര്‍ വി.എം. രാധാകൃഷ്‌ണനടക്കം നാലുപേര്‍ പ്രതികളാണ്. എസ്.ആര്‍.വി. ട്രേഡിംഗ് ലിമിറ്റഡ് , തൂത്തുക്കുടി എന്ന കമ്പനിയുമായി ഫ്‌ളൈ ആഷ് കൊണ്ടുവരുന്നതിനായി ഉണ്ടാക്കിയ കരാര്‍മൂലം 1.51,33,048 കോടിരൂപയുടെ നഷ്‌ടമുണ്ടായി. ഈ കേസിലും എ.ആര്‍.കെ. വുഡ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ എന്ന നിലയില്‍ വി.എം. രാധാകൃഷ്‌ണന്‍ പ്രതിയാണ്. ടെന്‍ഡറുകള്‍ ക്ഷണിക്കാതെ എ.ഐ.എ. എന്‍ജിനീയറിംഗ് കമ്പനിയില്‍നിന്നു ലൈനര്‍ പൈപ്പുകള്‍ വാങ്ങിയതിനേത്തുടര്‍ന്ന് 73,88,661 രൂപയുടെ നഷ്‌ടമുണ്ടായി. ഈ കേസില്‍ മലബാര്‍ സിമെന്റ്‌സിലെ മുന്‍ എം.ഡി. അടക്കം നാലുപേരെയാണു പ്രതികളാക്കിയത്. ഇതില്‍ വി.എം. രാധാകൃഷ്‌ണനുള്ള പങ്ക് റിപ്പോര്‍ട്ടിലില്ല. (mangalam) |
Monday, September 27, 2010
അഴിമതി നമ്മുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment