Monday, September 27, 2010

വൈദികനുമായുള്ള പ്രണയം

വൈദികനുമായുള്ള പ്രണയം: പാരാമെഡിക്കല്‍ ഹോസ്‌്റ്റലില്‍ യുവതി ആത്മഹത്യക്ക്‌ ശ്രമിച്ചു
കുറവിലങ്ങാട്‌: സ്വകാര്യ നഴ്‌സിംഗ്‌ പാരാമെഡിക്കല്‍ സ്‌ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥിനിയായ പത്തൊന്‍പതുകാരി കോളജ്‌ ഹോസ്‌്റ്റലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കുറവിലങ്ങാട്‌ ലൂര്‍ദ്‌ മാതാ സ്‌കൂള്‍ ഓഫ്‌ നഴ്‌സിംഗ്‌ ആന്‍ഡ്‌ പാരാമെഡിക്കല്‍ എന്ന സ്‌ഥാപനത്തിന്റെ താല്‍ക്കാലിക ഹോസ്‌റ്റലിലാണ്‌ പ്രമേഹരോഗത്തിനുളള ഇന്‍ജക്ഷന്‍ അമിതമായി ഉപയോഗിച്ച യുവതിയെ ഗുരുതരാവസ്‌ഥയില്‍ ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിറവം സ്വദേശിനിയാണ്‌.

2008-ല്‍ ലൂര്‍ദ്‌മാതായില്‍ നഴ്‌സിംഗ്‌ പഠനം പുര്‍ത്തിയാക്കിയിരുന്നു. പഠനസമയത്ത്‌ സഹപാഠിയുടെ ബന്ധുവായ പത്തനംതിട്ട സ്വദേശിയായ വൈദികനുമായി യുവതി അടുപ്പത്തിലായതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ടെലിഫോണിലൂടെ ബന്ധം തുടരുകയും ചെയ്‌തു. യുവതി ഉത്തര്‍പ്രദേശിലെ കാന്തൂരില്‍ ജോലിചെയ്‌തുവരുകയായിരുന്നു. യുവതിയുമായുളള ബന്ധം പുറത്തറിഞ്ഞതോടെ വൈദികനെ ഗുജറാത്തിലെ ബറോഡയിലേക്കു സ്‌ഥലംമാറ്റി. വൈദികന്റെ വീട്ടുകാരും എതിര്‍ത്തു. തുടര്‍ന്ന്‌ ഈ മാസം ആദ്യം യുവതി ബറോഡയിലെത്തി. രണ്ടുദിവസം താമസിച്ചു. സഹോദരിയെന്നാണ്‌ അവിടെ പറഞ്ഞിരുന്നതെന്ന്‌ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

പിന്നീട്‌ ചെന്നൈ, എറണാകുളം, ചെറുകോല്‍പുഴ എന്നിവിടങ്ങളില്‍ ഇരുവരും ഒരുമിച്ചു താമസിച്ചു. കഴിഞ്ഞ 24-ന്‌ പത്തനംതിട്ടയിലെ വൈദികന്റെ വീട്ടില്‍ ഇരുവരും എത്തി. എന്നാല്‍ വീട്ടുകാര്‍ മര്‍ദ്ദിക്കുകയും ഫോട്ടോയും കത്തിടപാടുകള്‍ നടത്തിയ രേഖകളും നശിപ്പിക്കുകയും ചെയ്‌തു. ഇവിടെ നിന്നും ബലമായി ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായും ധ്യാനകേന്ദ്രത്തിലേക്കുളള യാത്രയ്‌ക്കിടയില്‍ കുറവിലങ്ങാട്ട്‌ നേരത്തേ പഠനം നടത്തിയ സ്‌ഥാപനത്തില്‍ ഇറക്കിവിടണമെന്ന്‌ ആവശ്യപ്പെടുകയുമായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ലൂര്‍ദ്‌മാതാ കോളജിന്റെ താല്‍ക്കാലിക ഹോസ്‌റ്റലായി പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട്‌ പളളിയമ്പ്‌ സ്വദേശിയുടെ വീട്ടിലാണു യുവതിയെ അബോധാവസ്‌ഥയില്‍ കണ്ടെത്തിയത്‌. കുറവിലങ്ങാട്‌ എസ്‌.ഐ. കെ.പി. തോംസണിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. (mangalam)

No comments:

Post a Comment