അടിമപ്പണി ചെയ്തിരുന്നവരെ മോചിപ്പിച്ചു
Posted on: 23 Sep 2010
ചെന്നൈ: അരിമില്ലില്‍ കുറഞ്ഞ വേതനത്തിന് അടിമപ്പണി ചെയ്തിരുന്ന 15 പേരെ തിരുവള്ളുവര്‍ ജില്ലാ അധികൃതര്‍ രക്ഷപ്പെടുത്തി. ആട്‌റത്തുംഗല്‍ ഗ്രാമത്തിലെ മില്ലില്‍ തൊഴിലാളികള്‍ നരകിക്കുന്നതിനെ കുറിച്ച് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ എന്ന സംഘടനയാണ് പരാതി നല്‍കിയത്.
തൊഴിലാളികള്‍ക്കു പുറമെ ഏഴു കുടുംബാംഗങ്ങളെയും മില്ലില്‍ നിന്ന് മോചിപ്പിച്ചു. സര്‍ക്കാറിന്റെ പുനരധിവാസ തുക ലഭിക്കുംവിധം ഇവര്‍ക്ക് അധികൃതര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. മില്ലുടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് പ്രതിദിനം 11നും 17നും ഇടയില്‍ രൂപയാണ്. സര്‍ക്കാര്‍ അംഗീകരിച്ച കുറഞ്ഞ വേതനം പ്രതിദിനം 136.02 രൂപയാണ്. (mathrubhumi)
No comments:
Post a Comment