അനധികൃത ലോട്ടറി: അഞ്ചുമാസത്തിനിടെ കൊള്ളയടിച്ചത് 3300 കോടി
Posted on: 22 Sep 2010
* അച്ചടിച്ച ലോട്ടറി നശിപ്പിക്കാനും ശ്രമം
Posted on: 22 Sep 2010
പി.സുരേഷ് ബാബു
* അച്ചടിച്ച ലോട്ടറി നശിപ്പിക്കാനും ശ്രമം
* ശിവകാശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടി
============================================
പാലക്കാട്: ശിവകാശിയിലെ അനധികൃതപ്രസ്സില്‍ അച്ചടിച്ച് കഴിഞ്ഞ അഞ്ചുമാസംകൊണ്ടുമാത്രം കേരളത്തില്‍ ടിക്കറ്റുകള്‍ വിറ്റ് അന്യസംസ്ഥാന ലോട്ടറിമാഫിയ കൊള്ളയടിച്ചത് 3300 കോടിയോളം രൂപ.
മുന്‍കൂര്‍ നികുതി വാങ്ങി ഒരു പരിശോധനയുമില്ലാതെ അനധികൃത ലോട്ടറികള്‍ വില്‍ക്കാന്‍ അനുവദിച്ച സംസ്ഥാന വാണിജ്യനികുതിവകുപ്പ് പ്രത്യക്ഷത്തില്‍ ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നു. ശിവകാശിയില്‍ ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ മഹാലക്ഷ്മിപ്രസ് അനധികൃതപ്രസ്സാണെന്ന് സംസ്ഥാന വാണിജ്യനികുതി വകുപ്പിന് ബോധ്യപ്പെട്ടതോടെയാണ് കോടികളുടെ തട്ടിപ്പിന് വ്യക്തമായ തെളിവായത്. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഒരേസമയം സംസ്ഥാനസര്‍ക്കാരിനെയും സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളെയുമാണ് വഞ്ചിച്ചിരിക്കുന്നത്.
കേന്ദ്ര ലോട്ടറി നിയമത്തില്‍ ലോട്ടറികള്‍ സര്‍ക്കാര്‍ പ്രസ്സുകളിലോ സെക്യൂരിറ്റി പ്രസ്സിലോ അച്ചടിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ടെങ്കിലും വ്യക്തമായിരുന്നില്ല. എന്നാല്‍, 2010 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍വന്ന ലോട്ടറിച്ചട്ടത്തില്‍ ഇത് കര്‍ശനമായി പറയുന്നുണ്ട്. സെക്യൂരിറ്റിപ്രസ്സില്‍ അടിക്കാത്ത ടിക്കറ്റുകള്‍ അനധികൃത ലോട്ടറികളാണെന്ന് ചട്ടം കൃത്യമായി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ഏപ്രില്‍മുതല്‍ ആഗസ്ത്‌വരെ അഞ്ചുമാസം മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കേരളത്തില്‍ വിറ്റത് അനധികൃത ലോട്ടറിയായിരുന്നു.
ഭൂട്ടാന്‍ ഡിയര്‍, ഡാറ്റ, സൂപ്പര്‍, സിക്കിം സൂപ്പര്‍ എന്നിങ്ങനെ നാല് അന്യസംസ്ഥാന ലോട്ടറികളാണ് വിറ്റിരുന്നത്. ദിവസം മൂന്നരക്കോടി ടിക്കറ്റുകള്‍. 22 കോടിയാണ് പ്രതിദിന വിറ്റുവരവ്. ഈ രീതിയില്‍ അഞ്ചുമാസത്തെ കണക്കെടുത്താന്‍ ഏകദേശം 3300 കോടി രൂപ.
ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്റേഴ്‌സ്, ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രസ് എന്നിവിടങ്ങളിലാണ് സിക്കം, ഭൂട്ടാന്‍ ടിക്കറ്റുകള്‍ തയ്യാറാക്കിയിരുന്നതെന്നാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ടിക്കറ്റും ശിവകാശിയിലാണ് അച്ചടിച്ചത്. 2006 ഏപ്രില്‍ ഒന്നുമുതല്‍ മഹാലക്ഷ്മി പ്രിന്റേഴ്‌സ് സെക്യൂരിറ്റി പ്രസ് അല്ല. എന്നാല്‍, 2006 മുതല്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ അച്ചടിച്ചെന്ന് പ്രിന്റേഴ്‌സ് ഉടമ സംസ്ഥാന വാണിജ്യനികുതി വകുപ്പിന് മൊഴിനല്കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കൊള്ളയടിച്ച തുക നിരവധി മടങ്ങായി ഉയരും.
കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം മുന്‍കൂര്‍നികുതി അടച്ചിട്ടുണ്ടോ എന്നുമാത്രമാണ് സംസ്ഥാന വാണിജ്യനികുതിവകുപ്പ് പരിശോധിച്ചിരുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏതുപ്രസ്സില്‍ അച്ചടിച്ചെന്ന് ആരും പരിശോധിച്ചില്ല. കഴിഞ്ഞ നാലുവര്‍ഷവും ഇതായിരുന്നു സ്ഥിതി. മുന്‍കൂര്‍ നികുതിയടച്ചരേഖ കാണിച്ചാല്‍ വാളയാര്‍വഴി ടിക്കറ്റ് കൊണ്ടുവരാം. 2010 ഏപ്രില്‍ ഒന്നിന് ലോട്ടറിച്ചട്ടം നിലവില്‍വന്നിട്ടും സംസ്ഥാന വാണിജ്യനികുതിവകുപ്പ് ഒരു പരിശോധനയും നടത്തിയില്ല. ലോട്ടറിമാഫിയയ്ക്ക് സഹായകരമായ നിലപാടായിരുന്നു ഇത്.
ആഗസ്ത് അവസാനം വാളയാറില്‍ 35 ലക്ഷം സിക്കിം സൂപ്പര്‍ ലോട്ടറി പിടിച്ചപ്പോഴാണ് മഹാലക്ഷ്മി പ്രിന്റേഴ്‌സിന്റെ സ്വഭാവത്തെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.
സപ്തംബര്‍ 13ന് ശിവകാശിയില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായകവിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് വാണിജ്യനികുതിവകുപ്പ് അറിയിച്ചു. 2010 ഏപ്രില്‍മുതല്‍ ടിക്കറ്റുകള്‍ അച്ചടിച്ചതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. മഹാലക്ഷ്മി പ്രിന്റേഴ്‌സില്‍ പരിശോധനനടത്തുമ്പോള്‍ അച്ചടിച്ച ടിക്കറ്റുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കയായിരുന്നു. നശിപ്പിച്ച ടിക്കറ്റുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. (mathrubhumi)

No comments:
Post a Comment