ആറ്‌ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍
Posted on: 22 Sep 2010
ചെന്നൈ: കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈ വഴി ബാംഗ്ലൂരിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി സേലം സ്വദേശിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സേലം സ്വദേശി രവികുമാറിനെ ആണ് അഞ്ഞൂറ് രൂപയുടെ 12 കെട്ട് നോട്ടുകളുമായി ഡി.ആര്‍.ഐ. അധികൃതര്‍ എഗ്‌മോര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തത്. ഹൗറ- തിരുച്ചിറപ്പള്ളി എക്സ്പ്രസ്സില്‍ നിന്ന് ഇറങ്ങവെയാണ് അറസ്റ്റ്. ചെന്നൈ വഴി ഹൊസൂരിലേക്ക് കള്ളനോട്ടുകള്‍ കൊണ്ടുപോയി അവിടെ വെച്ച് ബാംഗ്ലൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് രവികുമാര്‍ ഡി.ആര്‍.ഐ. അധികൃതര്‍ക്ക് മൊഴി നല്‍കി. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ 55,000 രൂപയുടെ യഥാര്‍ഥ നോട്ടുകള്‍ നല്‍കി ബംഗ്ലാദേശ് സ്വദേശിയായ മൗലയുടെ കൈയില്‍ നിന്നാണ് വാങ്ങിയത്.
കള്ളനോട്ടുകളുടെ നമ്പറുകള്‍ കൈകൊണ്ടു തന്നെ മായ്ച്ച് കളയാവുന്ന തരത്തിലായിരുന്നുവെന്ന് ഡി.ആര്‍.ഐ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കള്ളനോട്ടുകള്‍ ബംഗ്ലാദേശില്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ്.
പിടിച്ചെടുത്ത കള്ളനോട്ടുകളില്‍ പലതിലും 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന മുദ്രണവും ഇല്ലായിരുന്നു.
രവികുമാര്‍ ഏറെ നാളായി കള്ളനോട്ടുകള്‍ കൈമാറ്റം ചെയ്തുവരികയാണെന്ന് തെളിഞ്ഞിട്ടുണ്ട്. രവികുമാറിന്റെ കൂട്ടാളികളെ പോലീസ് തിരഞ്ഞ് വരികയാണ്. (mathrubhumi)
No comments:
Post a Comment