Wednesday, September 22, 2010

അഴിമതി ഇന്ത്യയുടെ ശാപം

അഹാഡ്‌സ് അസി. ഡയറക്‌ടറും ഭൂമി മറിച്ചുവിറ്റു ലക്ഷങ്ങള്‍ നേടി
അഗളി: അട്ടപ്പാടി പരിസ്‌ഥിതി പുനഃസ്‌ഥാപന പദ്ധതി(അഹാഡ്‌സ്)യിലെ പ്രമുഖ ഉദ്യോഗസ്‌ഥര്‍ കാറ്റാടി പദ്ധതിക്കായി ഭൂമി വാങ്ങി മറിച്ചുവിറ്റ്‌ ലക്ഷങ്ങള്‍ നേടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അഹാഡ്‌സിന്റെ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ തസ്‌തികയിലുള്ള ഉദ്യോഗസ്‌ഥനും ഇപ്പോള്‍ വയനാട്‌ പ്രോജക്‌ടിന്റെ കോര്‍ഡിനേറ്ററുമായ വി.എച്ച്‌. ദിരാറുദീനാണ്‌ അട്ടപ്പാടിയിലെ കാവുണ്ടിക്കല്ലില്‍ അഞ്ചരയേക്കര്‍ ഭൂമി 52,000 രൂപയ്‌ക്കു വാങ്ങി 4,16,250 രൂപയ്‌ക്കു മറിച്ചുവിറ്റത്‌.

നല്ലശിങ്കയിലെ ആദിവാസി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യ പ്രതിയായ ബിനു എസ്‌.നായരുടെ ഭാര്യ സിന്ധുവിന്റെ പേരില്‍ മുക്‌ത്യാര്‍ നല്‍കിയാണ്‌ ഇദ്ദേഹം സര്‍ജന്‍ റിയാലിറ്റീസിനു ഭൂമി മറിച്ചു വിറ്റത്‌.

കാവുണ്ടിക്കല്‍ സ്വദേശിനി മീനാക്ഷിയില്‍നിന്നു 2.77 ഏക്കറും ഇവരുടെ സഹോദരി ചിന്നപ്പാപ്പാത്തിയമ്മാളില്‍നിന്ന്‌ 2.78 ഏക്കര്‍ ഭൂമിയുമാണ്‌ 52,000 രൂപ നല്‍കി 2005 മാര്‍ച്ച്‌ രണ്ടിന്‌ ദിരാറുദീന്‍ വാങ്ങിയത്‌. സിന്ധുവിന്റെ പേരില്‍ ഈ ഭൂമി വില്‍ക്കാനുള്ള അവകാശം കൈമാറി. സിന്ധു ഇത്‌ 2006 മേയ്‌ 17നു നടന്ന കൈമാറ്റത്തിലൂടെ സര്‍ജന്‍ റിയാലിറ്റീസിന്‌ 4,16,250 രൂപയ്‌ക്ക് മറിച്ചുവിറ്റു.

അഹാഡ്‌സ് ഡപ്യൂട്ടി പ്രോജക്‌ട് ഡയറക്‌ടര്‍ ഷജത്നന്‍, ബിനു എസ്‌.നായര്‍ എന്നിവരോടൊപ്പം കാവുണ്ടിക്കല്ലില്‍ പത്തേക്കര്‍ ഭൂമി വേറെയും വാങ്ങിയിട്ടുണ്ട്‌. അഹാഡ്‌സിലെ ഉദ്യോഗസ്‌ഥര്‍ ഭൂമികച്ചവടം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്നതിനു തെളിവുകളുണ്ട്‌.

എന്നാല്‍, അഹാഡ്‌സോ മറ്റ്‌ ഏജന്‍സികളോ ഇത്തരം ഇടപാടുകളെ സംബന്ധിച്ച്‌ അന്വേഷിക്കാന്‍ തയാറായിട്ടില്ല. മാത്രമല്ല ഈ ഉദ്യോഗസ്‌ഥരേത്തന്നെയാണ്‌ വയനാട്ടിലെ 1,000 കോടി പദ്ധതിയുടെ തലപ്പത്ത്‌ പ്രതിഷ്‌ഠിച്ചിട്ടുള്ളതും.

കാറ്റാടി പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുള്ള കുറ്റകൃത്യങ്ങളില്‍ പലതിന്റേയും ഗൂഢാലോചനാ കേന്ദ്രം അഹാഡ്‌സ് ആയിരുന്നുന്നെന്നു മുമ്പുതന്നെ ആരോപണമുയര്‍ന്നിരുന്നു.
- സന്തോഷ്‌ അട്ടപ്പാടി (mangalam report)

No comments:

Post a Comment