യു.എസ്. സൈനികരെ വധിക്കാന്‍ ശ്രമം: പാക് വനിതയ്‌ക്ക് 86 വര്‍ഷം തടവ്. . |
ന്യൂയോര്‍ക്ക്: അഫ്‌ഗാനിസ്‌താനിലെ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിച്ച പാക് നാഡീശാസ്‌ത്ര വിദഗ്‌ധയ്‌ക്ക് 86 വര്‍ഷം തടവുശിക്ഷ. പാകിസ്‌താന്‍ സ്വദേശിയും മൂന്നു കുട്ടികളുടെ മാതാവുമായ ആഫിയ സിദ്ദിഖിക്കാണ് മാന്‍ഹട്ടണ്‍ കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച രൂപരേഖയും സ്വാതന്ത്ര്യപ്രതിമ, ബ്രൂക്ക്‌ലിന്‍ പാലം, എമ്പയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗ് എന്നിവയടക്കമുള്ള ന്യൂയോര്‍ക്കിലെ സുപ്രധാനകേന്ദ്രങ്ങളുടെ വിശദാംശങ്ങളുമായി 2008 ലാണ് അഫ്‌ഗാനിസ്‌താനിലെ ഗസ്‌നിയില്‍ സിദ്ദിഖി അറസ്‌റ്റിലാവുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനിടെയാണ് അഫ്‌ഗാനിലെ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിച്ച കുറ്റവും ഇവരുടെ മേല്‍ ആരോപിക്കപ്പെട്ടത്. അമേരിക്കന്‍ സൈനികന്റെതന്നെ എം.4 റൈഫിള്‍ തട്ടിപ്പറിച്ച് അമേരിക്കന്‍ ഓഫീസര്‍മാരെയും ജീവനക്കാരെയും വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും ബ്രാന്‍ഡീസ് സര്‍വകലാശാലയില്‍നിന്നും ബിരുദം സ്വന്തമാക്കിയ സിദ്ദിഖിയുടെ കേസ് രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിച്ച വനിതയെന്ന നിലയില്‍ പാകിസ്‌താനില്‍ അവര്‍ക്കു വീരപരിവേഷവും ലഭിച്ചിരുന്നു. തികച്ചും നിര്‍വികാരയായാണ് 36 കാരിയായ സിദ്ദിഖി ശിക്ഷാവിധി കേട്ടത്. സിദ്ദിഖിയുടെമേല്‍ ആരോപിക്കപ്പെട്ട കുറ്റത്തിനു പന്ത്രണ്ടു വര്‍ഷത്തെ ശിക്ഷമാത്രം വിധിക്കണമെന്നു പ്രതിഭാഗം അഭിഭാഷകര്‍ അഭ്യര്‍ഥിച്ചപ്പോള്‍ പ്രോസിക്യൂഷനാകട്ടെ ജീവപര്യന്തം തടവിനു ശിക്ഷിക്കണമെന്ന ആവശ്യക്കാരായിരുന്നു. |
Friday, September 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment