ബംഗാളില്‍ സി.പി.എം-തൃണമൂല്‍ സംഘര്‍ഷം: മൂന്നുപേര്‍ കൊല്ലപ്പെട്ടു
Posted on: 23 Sep 2010
മിഡ്‌നാപുര്‍: പശ്ചിമബംഗാളിലെ മിഡ്‌നാപുരില്‍ ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സി.പി.എം-തൂണമൂല്‍ സംഘര്‍ഷം.
രാധാനഗര്‍ ഗ്രാമത്തില്‍ സി.പി.എം. പ്രവര്‍ത്തകനായ സ്‌കൂള്‍ ജീവനക്കാരന്‍ ശ്രീകാന്തോ മണ്ടോളിനെ ബുധനാഴ്ച മാവോവാദികള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ചെന്ന മാതാപിതാക്കള്‍ക്കും വെടിയേറ്റു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നേരത്തെ കിഴക്കന്‍ മിഡ്‌നാപുരില്‍ സി.പി.എം. പ്രവര്‍ത്തകന്റെയും തൃണമൂല്‍ കോണ്‍ഗ്രസ്സുകാരന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
വ്യാഴാഴ്ച ചില മേഖലകളില്‍ സി.പി.എം. പന്ത്രണ്ട് മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് മേധാവിത്വമുള്ള മേഖലകളില്‍ പിടിച്ചെടുക്കാനായി സി.പി.എം. ആയുധശേഖരണം നടത്തുന്നതായി തൃണമൂല്‍ ആരോപിച്ചു. എന്നാല്‍, ചൊവ്വാഴ്ച രാത്രി തങ്ങളുടെ ശക്തികേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിനുപിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണ്-സി.പി.എം. ആരോപിച്ചു.
അതിനിടെ ജാര്‍ഖണ്ഡിലെ രത്‌നാഗില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടി. പീപ്പിള്‍സ് ലിബറേഷന്‍ ഓഫ് ഗറില്ല ആര്‍മിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് വനമേഖലയില്‍ മാവോവാദികള്‍ ചൊവ്വാഴ്ച ഒത്തുചേര്‍ന്നിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധന നടത്തിയ സുരക്ഷാസേനയ്ക്കുനേരെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നു. മാവോവാദികള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. (mangalam)

No comments:
Post a Comment