Tuesday, September 21, 2010

അസി. കമ്മീഷണര്‍ക്കു മുന്നില്‍ ആള്‍മാറാട്ടം; യുവാവും കൂട്ടാളിയും അറസ്റ്റില്‍
Posted on: 22 Sep 2010


കൊച്ചി: സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ഷംസു ഇല്ലിക്കലിനു മുമ്പില്‍ ആള്‍മാറാട്ടം നടത്തിയ യുവാവും കൂട്ടാളിയും പിടിയിലായി. മാവേലിക്കര പോനകംവള്ളിയില്‍ വീട്ടില്‍ പ്രമോദ് (32) കൂട്ടാളി ചാവക്കാട് കിണര്‍ സ്റ്റോപ്പ് തൈക്കല്‍ വീട്ടില്‍ ബാബു (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശ റിക്രൂട്ട്‌മെന്‍റ് സ്ഥാപനമെന്ന പേരില്‍ പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ഇംബക്‌സ് എന്‍റര്‍പ്രൈസസ്' ഉടമ സാബുവാണെന്ന് പറഞ്ഞാണ് പ്രമോദ് അസി. കമ്മീണറുടെ മുന്നില്‍ വന്നത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ് ബാബു.

അസി. കമ്മീഷണര്‍ ഷംസു ഇല്ലിക്കല്‍ മുമ്പ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും രേഖകള്‍ പരശോധിക്കുകയും ചെയ്തിരുന്നു. ഈ സമയംസ്ഥാപനഉടമ സാബു അവിടെ ഉണ്ടായിരുന്നില്ല. ചില വിശദീകരണങ്ങള്‍ തേടാന്‍ സാബുവിനോട് ഹാജരാകാന്‍ പറയാന്‍ ജീവനക്കാരനായ ബാബുവിനെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച ബാബുവാണ് പ്രമോദിനെ സാബുവെന്ന മട്ടില്‍ ഹാജരാക്കിയത്.

വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഉടമയെക്കുറിച്ച് സംശയം തോന്നിയ അസി. കമ്മീഷണര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം പുറത്തുവന്നത്. സെക്യൂരിറ്റി ജീവനക്കാരനായ പ്രമോദിന് 2000 രൂപ നല്‍കിയാണ് സാബുവായി അഭിനയിപ്പിച്ചത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. എന്തുകൊണ്ട് ആള്‍മാറാട്ടം നടത്തിയെന്നും ഇംബക്‌സ് എന്‍റര്‍പ്രൈസസ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ്
അന്വേഷിച്ചുവരുന്നു.
(mathrubhumi)


No comments:

Post a Comment