Tuesday, September 21, 2010

കായിക പരിശീലനത്തിനെത്തിയില്ല; അധ്യാപിക വിദ്യാര്‍ഥികളുടെ കൈ തല്ലിയൊടിച്ചു
Posted on: 22 Sep 2010

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അധ്യാപിക വിദ്യാര്‍ഥികളുടെ കൈ തല്ലിയൊടിച്ചു. അനന്ത്പുര്‍ ജില്ലയിലെ സിദ്ദിരാമപുരത്ത് കായികപരിശീലനത്തിന് ഹാജരാവാതിരുന്നതിനാണ് അധ്യാപിക രണ്ടു കുട്ടികളുടെ വലതുകൈ തല്ലിയൊടിച്ചത്. പത്താംതരം വിദ്യാര്‍ഥികളായ ഇരുവരും ആസ്​പത്രിയില്‍ ചികിത്സയിലാണ്.

കായികാധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കള്‍ സിദ്ദിരാമപുരം സര്‍ക്കാര്‍ വിദ്യാലയത്തിനു മുന്നില്‍ കുത്തിയിരിപ്പ് നടത്തിയതോടെയാണ് സംഭവം പുറത്താവുന്നത്. ഇതേത്തുടര്‍ന്ന് അധ്യാപികയായ കെ. അനിതയെ അന്വേഷണവിധേയമായി സസ്​പന്‍ഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ രക്ഷിതാക്കള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. (mathrubhumi)

No comments:

Post a Comment