Sunday, September 26, 2010

India News ---Ayodhya Dispute

അയോധ്യാ കേസ്‌: മൂന്നംഗബെഞ്ചില്‍ ജസ്‌റ്റിസ്‌ സ്വതന്ത്രകുമാറിന്‌ പകരം ജസ്‌റ്റിസ്‌ അഫ്‌താബ്‌ ആലം
 
ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്കക്കേസിലെ ഹൈക്കോടതിവിധി നീട്ടിവയ്‌ക്കണമെന്ന ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചില്‍ ജസ്‌റ്റിസ്‌ അഫ്‌താബ്‌ ആലമിനെ ഉള്‍പ്പെടുത്തിയതു ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനമെന്നു റിപ്പോര്‍ട്ട്‌.

ഹിന്ദു-മുസ്ലിം സമുദായ വികാരങ്ങള്‍ ഉയരാന്‍ സാധ്യതയുള്ള കേസ്‌ പരിഗണിക്കുന്ന ബെഞ്ചില്‍ സന്തുലിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ഈ തീരുമാനമെടുത്തതെന്ന്‌ ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപ്പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.ജസ്‌റ്റിസുമാരായ കെ.എസ്‌. രാധാകൃഷ്‌ണന്‍, സ്വതന്ത്രകുമാര്‍ എന്നിവരാണു പതിവായി ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലുള്ളത്‌. (mangalam0

No comments:

Post a Comment