കസബിനായി ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം |
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷയ്‌ക്കുവിധിക്കപ്പെട്ട പാക് ഭീകരന്‍ അജ്‌മല്‍ കസബിനെ താമസിപ്പിച്ചിരിക്കുന്ന ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഭീകരാക്രമണക്കേസില്‍ വിചാരണ നടക്കുന്ന ഹൈക്കോടതിയില്‍ കസബിനെ നേരിട്ടെത്തിക്കുന്നത് ഒഴിവാക്കാനാണു വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒക്‌ടോബര്‍ 18 മുതലാണ് ഹൈക്കോടതിയില്‍ കസബിന്റെ വധശിക്ഷ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നത് ആരംഭിക്കുക. കസബിനെ താമസിപ്പിച്ചിരിക്കുന്നതു പ്രത്യേകം തയാറാക്കിയ ബുള്ളറ്റ് പ്രൂഫ് ജയിലിലാണ്. അഭിഭാഷകനെ കാണണമെന്ന കസബിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. നടപടിക്രമങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നതു സംബന്ധിച്ച് കസബിന്റെ അഭിപ്രായം ആരായാന്‍ ഹൈക്കോടതി കസബിന്റെ അഭിഭാഷക ഫര്‍ഹാന ഷായോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കസബ് നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം എതിര്‍ക്കുകയാണ്. (mangalam) |
Sunday, September 26, 2010
Kasab
Subscribe to:
Post Comments (Atom)
No comments:
Post a Comment