100 അപ്പാര്‍ട്ടുമെന്റുകള്‍ താമസയോഗ്യമല്ല | ||
34 ടവറുകളിലായി 1,168 അപാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുള്ളത്. ജോലികള്‍ കൃത്യസമയത്തു പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഈ അപ്പാര്‍ട്ടുമെന്റുകള്‍ ഒഴിച്ചിടേണ്ടി വരും. നേരത്തെ പ്ലംബിംഗ്, വയറിംഗ് ജോലികള്‍ ചെയ്‌ത തൊഴിലാളികള്‍ സ്‌ഥലം വിട്ടതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ തൊഴിലാളികളെ വച്ചാണ് ജോലികള്‍ നടത്തുന്നത്. അക്രഡിറ്റേഷന്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ പോലീസ് അകത്തേക്കു കടത്തിവിടാത്തതും പ്രതിസന്ധിയാണ്. ഗെയിംസ് വില്ലേജുകള്‍ നിര്‍മിച്ച ഡല്‍ഹി ഡെവലപ്‌മെന്റ് അഥോറിട്ടി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാരിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വില്ലേജിനെപ്പറ്റി രാജ്യാന്തരതലത്തില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡി.ഡി.എയില്‍നിന്നു വില്ലേജ് ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഫൈവ് സ്‌റ്റാര്‍ ഹോട്ടല്‍ സ്‌റ്റാഫുകളടക്കം 1500 പേരെ ഇന്നലെ സര്‍ക്കാര്‍ വില്ലേജിലെ ശുചീകരണ ജോലികള്‍ക്കായി നിയമിച്ചിരുന്നു. ഗെയിംസില്‍ പരുക്കേല്‍ക്കുന്ന കായിക താരങ്ങളെ ശുശ്രൂഷിക്കാനുള്ള സ്‌പോര്‍ട്‌സ് ഇഞ്ചുറീസ് സെന്റര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്‌ഘാടനം ചെയ്‌തു. കായിക താരങ്ങളെത്തിത്തുടങ്ങിയെങ്കിലും ഗെയിംസ് വില്ലേജിന്റെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോലീസിന് ഇതുവരെയായിട്ടില്ല. വില്ലേജില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാലാണിത്. അതേ സമയം ഗെയിംസിനെത്തുന്ന വാഹനങ്ങളുടെ യാത്ര സുഗഗമാക്കാനുള്ള ഗതാഗത നടപടി തുടങ്ങിക്കഴിഞ്ഞു. (mangalam) | ||
Sunday, September 26, 2010
India News --- CWG
Subscribe to:
Post Comments (Atom)
No comments:
Post a Comment