Friday, September 3, 2010

Pravasi Varthakal

ലണ്ടനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Posted on: 03 Sep 2010


ലണ്ടന്‍ : ഹൃദയാഘാതം മൂലം മലയാളി ലണ്ടനില്‍ മരിച്ചു. ടൂട്ടിങ്ങിനടുത്ത് മിച്ചാം ഹാസില്‍മെയര്‍ അവന്യുവില്‍ താമസിക്കുന്ന കണ്ണൂര്‍ തോട്ടട സ്വദേശി കീലോത്ത് സുരേഷ് (56) ആണ് മരിച്ചത്. ഉഷയാണ് ഭാര്യ.

രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് സുരേഷിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വരുത്തിയെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി ലണ്ടന്‍ വിക്ടോറിയയില്‍ താമസിച്ചിരുന്ന ഉഷയും സുരേഷും അടുത്തിടെയാണ് കൗണ്‍സില്‍ ഹൗസിംഗ് ബനഫിറ്റിനായി മിച്ചാമിലേയ്ക്ക് താമസം മാറിയത്.

ദുബായില്‍ ജോലി ചെയ്യവേ ഡൊമസ്റ്റിക് സെര്‍വന്റ് വിസയിലാണ് ഉഷ ലണ്ടനിലെത്തിയത്. തുടര്‍ന്ന് സെന്റില്‍മെന്റ് ലഭിച്ചപ്പോള്‍ സുരേഷും യുകെയില്‍ എത്തുകയായിരുന്നു. ലോണ്ടറിഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു സുരേഷ്.

സുരേഷ്,ഉഷ ദമ്പതികള്‍ക്ക് മക്കളില്ല. ഒരു കുട്ടിയെ ദത്തെടുത്തിരുന്നു.പത്ത് വയസ്സുള്ള ഈ കുട്ടി വളരുന്നത് നാട്ടിലാണ്. കണ്ണൂര്‍ തോട്ടട കാഞ്ഞിരം ജെടിഎസ് ജംഗ്ഷനില്‍ കീലോത്ത് പരേതനായ കുമാരന്റെയും വല്‍സലയുടെയും ആറ് മക്കളില്‍ ഒരാളാണ് സുരേഷ്. രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും നാട്ടിലാണ്. മൃതദേഹം ഇപ്പോള്‍ ട്യൂട്ടിംഗ് സെന്റ് ജോര്‍ജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊറോണറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ.

വാര്‍ത്ത അയച്ചത് അപ്പച്ചന്‍ കണ്ണഞ്ചിറ
(mathrubhumi)

No comments:

Post a Comment