കുടിയേറ്റ നിയന്ത്രണത്തിനെതിരേ ബ്രിട്ടനില്‍ ഒരുമന്ത്രികൂടി |
ലണ്ടന്‍: ഇന്ത്യയില്‍നിന്നും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍നിന്നും കുടിയേറുന്ന പ്രഫഷണലുകളുടെ എണ്ണം നിയന്ത്രിച്ചതിനെതിരേ ബ്രിട്ടനില്‍ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയിലെ ഒരംഗംകൂടി രംഗത്ത്. ഊര്‍ജമന്ത്രി ക്രിസ് ഹഹ്‌നേയാണു സര്‍ക്കാര്‍നയത്തെ വിമര്‍ശിച്ചത്. ബിസിനസ് കാര്യമന്ത്രി വിന്‍സി കേബിള്‍ കഴിഞ്ഞ ദിവസം കുടിയേറ്റ നിയന്ത്രണത്തിനെതിരേ രംഗത്തെത്തിയിരുന്നു. ബ്രിട്ടനിലെ കമ്പനികള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തോടു യോജിപ്പില്ല. ബ്രിട്ടനിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാണു സഖ്യസര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണംവച്ചത്. നിയന്ത്രണത്തേത്തുടര്‍ന്നു വിദഗ്‌ധരെ കിട്ടാത്തതുമൂലം വികസനപദ്ധതികളില്‍നിന്നു കമ്പനികള്‍ വിട്ടുനില്‍ക്കുന്നതും പല കമ്പനികളും വികസനപദ്ധതികള്‍ ബ്രിട്ടനില്‍നിന്നു മാറ്റുന്നതും ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി തെരേസ മേ, കുടിയേറ്റകാര്യമന്ത്രി ഡാമിയന്‍ ഗ്രീന്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നു ക്രിസ് ഹഹ്‌നേ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്നു വേണ്ടത്ര വിദഗ്‌ധരെ കണ്ടെത്താനാകാത്തതിനാല്‍ ജനറല്‍ ഇലക്‌ട്രിക്കിനു 100 ദശലക്ഷം പൗണ്ടിന്റെ കാറ്റാടിയന്ത്ര നിര്‍മാണശാല സ്‌ഥാപിക്കാന്‍ കഴിയുന്നില്ലെന്നു ക്രിസ് ഹസ്‌നേ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയ് ആറിനു നടന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരണത്തിനായി ലിബറല്‍ ഡെമോക്രാറ്റിക്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ തമ്മിലുണ്ടായ പൊതുമിനിമം പരിപാടിയില്‍ പ്രധാനമാണു കുടിയേറ്റനിയന്ത്രണം. (mangalam) |
Tuesday, September 21, 2010
UK News --- immigration
Subscribe to:
Post Comments (Atom)
No comments:
Post a Comment